Karthi SK

Total 820 Posts

അഴിയൂർ ചെക്ക്പോസ്റ്റിനു സമീപം അരയാലിനു മുകളിൽ കയറിയ ആൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേനയെത്തി

അഴിയൂർ: അഴിയൂർ ചെക്ക് പോസ്റ്റിനു സമീപമുള്ള അരയാലിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെ ഇറക്കി. കൊട്ടാരക്കര സ്വദേശി പ്രദീപനാണ് അരയാൽ മരത്തിനു മുകളിൽ കുടുങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും ഇയാൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വർഗ്ഗീസ്.പി.ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ

അഴിയൂർ കുന്നുമ്മൽ വിലങ്ങിൽ ശാരദ അന്തരിച്ചു

അഴിയൂർ: അഴിയൂർ കുന്നുമ്മൽവിലങ്ങിൽ ശാരദ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുന്നുമ്മൽ നാണു മേസ്തിരി.മക്കൾ: സുമ, ദിനേശ് (വ്യാപാരി, സുക്കൂ ട്രെഡേഴ്‌സ്), മഹേഷ്‌ (മെക്കാനിക്ക്),സുധ, ഷൈന. മരുമക്കൾ: ശ്രീധരൻ, ദിനേഷ് ബാബു, ഷീജ, പരേതരായ ആനന്ദ്, ചിത്ര. സഹോദരങ്ങൾ: ലക്ഷ്മി, വേണുഗോപാൽ, വനജ, പരേതരായ വിലങ്ങിൽ നാരായണൻ, രേവതി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു

ഒരു വട്ടം കൂടി അവർ സ്കൂളിലെത്തി; മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥിനി കൂട്ടായ്മ

വടകര: മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. പരിപാടിയുടെ ഉദ്ഘാടനവും കാർഡ് വിതരണവും വടകര എം.എൽ.എ കെ.കെ.രമ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.മനോജൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ 1980-85 ബാച്ചിലെ ഏതാനും വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “ഒരു വട്ടം കൂടി” യുടെ ആഭിമുഖ്യത്തിലാണ് തിരിച്ചറിയൽ കാർഡുകൾ വിതരണം

കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ്, പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുക, മേൽക്കൂരയും ഇരിപ്പിടങ്ങളും പാർക്കിംഗ് സൗകര്യങ്ങളും; പയ്യോളി റെയിൽവേ സ്റ്റേഷൻ വികസനത്തിന് റെയിൽവെ മന്ത്രിക്ക് നിവേദനം നൽകി പി.ടി.ഉഷ എം.പി

പയ്യോളി: പയ്യോളിയിലെ റെയിൽവേ വികസനകാര്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി രാജ്യസഭാംഗം പി.ടി. ഉഷ. പയ്യോളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിനായി വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തി മന്ത്രിക്ക് പി.ടി.ഉഷ പ്രത്യേകം നിവേദനം നൽകി. പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുക, സ്റ്റേഷൻ്റെ ഇരുഭാഗത്തുമുള്ള റെയിൽവേ ഗേറ്റുവരെ പ്ലാറ്റ്ഫോം നീട്ടുക, പ്ലാറ്റ്ഫോമിൽ റൂഫിങ്, ഇരിപ്പിടങ്ങൾ, വിപുലമായ

പുറമേരി പടിഞ്ഞാറെ മുതിരക്കാലിൽ ജിൻഷ അന്തരിച്ചു

പുറമേരി: പുറമേരി കാട്ടിൽ താമസിക്കും പടിഞ്ഞാറെ മുതിരക്കാലിൽ ജിൻഷ (31) അന്തരിച്ചു. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ കുമാരൻ്റെയും ജാനുവിൻ്റെയും മകളാണ്. ഭർത്താവ് പ്രശാന്ത്. മകൾ: അലൻകൃത. സഹോദരൻ: ജിതേഷ്. Summary: Padinjhare Muthirakkalil Jinsha Passed away at Purameri

ഗാർഡനർ, റെഡിയോഗ്രാഫർ തുടങ്ങി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ; വിശദമായി നോക്കാം

ഗാർഡനർ അപേക്ഷ ക്ഷണിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ സരോവരം ബയോ പാർക്ക്, ഭട്ട് റോഡ് ബ്ലിസ് പാർക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാർഡനർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താൽക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 18 വൈകീട്ട് അഞ്ച്

‘സിൽവർ ലൈനിനെതിരെയുള്ള സമരപരമ്പരകൾ കേരളം കാണാൻ പോകുന്നതെയുള്ളൂ’; കേന്ദ്ര റെയിൽവേ മന്ത്രിയുടെ കെ.റെയിൽ അനുകൂല പ്രതികരണത്തിനെതിരെ അഴിയൂരിൽ പ്രതിഷേധം

അഴിയൂർ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ കെ റെയിൽ അനുകൂല പരാമർശത്തോടെ നിർജീവമായിരുന്ന സിൽവർ ലൈൻ സമരം വീണ്ടും ശക്തമാക്കാൻ സമരസമിതിയുടെ തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമ പ്രവർത്തകരോട് വ്യകതമാക്കിയിരുന്നു. മന്ത്രിയുടെ

കൊയിലാണ്ടിയിൽ ബൈക്കില്‍ സ്‌കൂട്ടി ഇടിച്ച് കണയന്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; സ്‌ക്കൂട്ടിയില്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തിയതോടെ ട്വിസ്റ്റ്

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാടുണ്ടായ ബൈക്ക് അപകടത്തില്‍ കണയന്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കുട്ടോത്ത്മീത്തല്‍ അലൂഷ്യസ് ബി.എസ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. ബൈക്കില്‍ വീട്ടിലേക്ക് പോകവെ അതേ ദിശയില്‍ വന്ന സ്‌കൂട്ടി പിന്നില്‍ ഇടിച്ച് അല്യൂഷ്യൂസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആഷിക്ക് (27, ഷാജഹാന്‍ (20), മന്‍സൂര്‍ (28) എന്നിവരായിരുന്നു സ്‌കൂട്ടിയില്‍

വടകര ജെ.ടി റോഡിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു; നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും, നവംബർ 12 മുതൽ ഗതാഗത നിയന്ത്രണം

വടകര: വടകര ജെ.ടി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയാകുന്നു. നവകേരള സദസ്സിൽ നഗരസഭ കൗൺസിലർ പ്രഭാകരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവർത്തിയുടെ ഭാഗമായി റോഡിന് കുറുകെ കൽവർട്ട് നിർമ്മിക്കുന്നു. നിർമ്മാണ പ്രവൃത്തികൾക്ക് മുന്നോടിയായി ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭ ചെയർപേഴ്സൺ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. വടകര

കുട്ടികൾക്കിനി പൂമ്പാറ്റകളെപ്പോലെ പാറി നടക്കാം; വടകര നഗരസഭയിലെ കുളങ്ങരത്ത് നിർമ്മിച്ച ബേബി ഫ്രണ്ട്ലി അങ്കണവാടി നാടിന് സമർപ്പിച്ചു

വടകര: വടകര നഗരസഭ മൂന്നാം വാർഡിൽ കുളങ്ങരത്ത് പുതുതായി സ്ഥലം വാങ്ങി നിർമ്മിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടന കർമ്മം നിർവഹിച്ചു. വടകര നഗരസഭയിലെ 84 അങ്കണവാടികളിൽ 57 അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞതായും, സ്വന്തമായി ബിൽഡിങ്ങുകൾ ഉള്ള അങ്കണവാടികളെല്ലാം മികച്ച സൗകര്യങ്ങളോടെ ക്രാഡിൽ അംഗനവാടികൾ ആക്കി മാറ്റുന്ന പ്രവർത്തനം

error: Content is protected !!