Karthi SK

Total 845 Posts

കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണു മരിച്ചത് ബുധനാഴ്ച അർധരാത്രി കോഴിക്കോട് മീഞ്ചന്ത മേല്‍പാലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പാലാ

വടകര മുട്ടുങ്ങൽ പോതുകണ്ടി ഷുഹൈബ് അന്തരിച്ചു

വടകര: വടകര മുട്ടുങ്ങൽ പോതുകണ്ടി ഷുഹൈബ് അന്തരിച്ചു. നാൽപ്പത്തിയാറ് വയസ്സായിരുന്നു. കരൾരോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. പരേതരായ സി.കെ മൊയ്തുവിന്റെയും സൈനബയുടെയും മകനാണ്. നാദഷയാണ് ഭാര്യ. അയൂബ് സഹോദരനാണ്. Muttungal pothukandi Shuhaib passed away in Vatakara

മദ്യലഹരിയില്‍ ഓടിച്ച സ്വിഫ്റ്റ് നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു; കൊയിലാണ്ടി സ്വദേശിയടക്കം ആറ് പേര്‍ക്ക് പരിക്ക്, കാറില്‍ മദ്യക്കുപ്പികളും

ബാലുശ്ശേരി: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കൊയിലാണ്ടി സ്വദേശി വിനോദ് (40), കാര്‍ യാത്രക്കാരനായ കാന്തപുരം സ്വദേശി അബ്ദുല്‍ നാസര്‍ (57), അപകടം വരുത്തിയ കാറിലുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശികളായ ബിബിന്‍ ലാല്‍ (36), കിരണ്‍ (31), അര്‍ജ്ജുന്‍

പുനരധിവാസത്തിന് മുന്‍ഗണനാ പട്ടിക തയ്യാറാക്കി വേഗത്തിൽ നടപ്പിലാക്കും; നിയമസഭ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദര്‍ശിച്ചു

നാദാപുരം: വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാ പട്ടികയുണ്ടാക്കി വേഗത്തില്‍ നടപ്പിലാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ.കെ.വിജയന്‍ എംഎല്‍എ പറഞ്ഞു. നിയമസഭ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നാദാപുരം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലങ്ങാട് ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട പഠനം

കൊയിലാണ്ടി മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുള്ളക്കുട്ടി ഹാജിയുടെ മകൾ അസ്മ മലേഷ്യയിൽ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി മലേഷ്യയില്‍ അന്തരിച്ചു. സാദിഖ് മന്‍സിലില്‍ അസ്മ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. കൊയിലാണ്ടി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പരേതനായ എം.അബ്ദുല്ലക്കുട്ടി ഹാജിയുടെയും അയിഷുവിൻ്റെയും മകളാണ്. ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്). മക്കൾ: അഫ്സൽ, സബീറ, നസ്രിൻ. മരുമക്കൾ: അസ്വിൻ, ഇസ്മാഈൽ, നൂരി യുസ്മ (എല്ലാവരും മലേഷ്യ). സഹോദരങ്ങൾ: സി.എം അഹമ്മദ്, സി.എം

ബസിലെ സഹയാത്രക്കാരിയായ വിദ്യാർത്ഥിനിയെ ശല്യംചെയ്തു; കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ

അത്തോളി: ബസിലെ സഹയാത്രക്കാരിയെ ശാരീരികമായി ഉപദ്രവിച്ച കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ഫൈസലിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 7.30ഓടെ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‌വ ബസിലാണ് ഇരുപത്തി രണ്ടുകാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്. വിദ്യാര്‍ത്ഥിനിക്ക് അരികില്‍ ഇരുന്ന ഫൈസല്‍ ബസ് ഉള്ള്യേരി

കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ്റെ അമ്മ മാധവി അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ.സത്യന്റെ അമ്മ മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് വൈകീട്ടോടെ പെരുവട്ടൂരിലെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭർത്താവ്: വാസു നായർ. മക്കൾ: അഡ്വ: കെ.സത്യൻ (കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ), ഷീജ (പൊയിൽക്കാവ്). മരുമക്കൾ: കവിത (അദ്ധ്യാപിക), സുകുമാരൻ (പൊയിൽകാവ്) സഹോദരങ്ങൾ: പാർവ്വതി, ബാലൻ. സംസ്കാരം:

പ്രതിഭകൾക്ക് നാടിൻ്റെ സ്നേഹാദരം; എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയികൾക്കും പ്രതിഭകൾക്കും ഒഞ്ചിയം പഞ്ചായത്തിൻ്റെ അനുമോദനം

ഒഞ്ചിയം: ഒഞ്ചിയം പഞ്ചായത്തിലെ എസ്.എസ്.എൽ.സി/ പ്ലസ് ടു ഉന്നതവിജയികളെയും രക്ഷിതാക്കളെയും, വിവിധ മേഖലകളിലെ പ്രതിഭകളെയും ആദരിച്ചു. സ്നേഹാദരം പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അദ്ധ്യഷതയിൽ എം.ബി.ബി.എസ് വിദ്യാത്ഥി ഫാത്തിമത്തുൽ റിഹാന ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ദുരന്ത ഭൂമിയിൽപ്പെട്ടുപോയവർക്ക് കൗൺസിലിംങ്ങ് നടത്തി മാതൃക തീർത്തവരെയും ചടങ്ങിൽ ആദരിച്ചു. നിർവധിപേർ പരിപാടിയിൽ പങ്കെടുത്തു. ഡോക്ടർ ശശികുമാർ പുറമേരി

വിവാദ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ച റിബേഷിനെ സ്കൂളിൽ നിന്നും പുറത്താക്കുക; ആറങ്ങോട് സ്കൂളിലേക്ക് എം.എസ്.എഫ് മാർച്ച്

വടകര: വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ച ആറങ്ങോട് എം.എൽ.പി സ്‌കൂൾ അധ്യാപകനും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷിനെ സ്കൂളിൽ നിന്നു പുറത്താക്കണ മെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സ്കൂളിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞത് ഏറെനേരത്തെ സംഘർഷത്തിന് വഴിവെച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: ഫാത്തിമ

അതിത്രീവ്ര ന്യൂനമർദ്ദം, കേരളത്തിൽ മഴ കനക്കും; അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച്‌ മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലില്‍ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്നടക്കം അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ്

error: Content is protected !!