Karthi SK

Total 842 Posts

കോരപ്പുഴയില്‍ ചാടിയതെന്നു കരുതുന്നയാളുടെ മൃതദേഹം കാപ്പാട് കണ്ണന്‍കടവില്‍ നിന്നും കണ്ടെത്തി; വടകര സ്വദേശിയുടെതെന്ന് സംശയം

കൊയിലാണ്ടി: കാപ്പാട് കണ്ണന്‍കടവില്‍ നിന്നും മൃതദേഹം കണ്ടെത്തി. കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടേതാണെന്നാണ് സംശയിക്കുന്നത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍ നിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപ്രകാരം വടകര കോട്ടപ്പള്ളി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.

ചോറോട് വെച്ചു നടന്ന അപകടം; അമ്മൂമ്മ മരിച്ചു, ആറുമാസമായി ഒമ്പതുകാരി അബോധാവസ്ഥയില്‍, ഇടിച്ചിട്ട ആ കാര്‍ കണ്ടെത്താൻ സഹായിക്കാമൊ?

വടകര: അമ്മൂമ്മയെയും അവരുടെ പേരമകളെയും ഇടിച്ചിട്ട് കടന്നുപോയതാണ് ആ കാർ. അപകടത്തില്‍ അമ്മൂമ്മ മരണപ്പെട്ടു, എന്നാല്‍ പേരമകള്‍ ഒമ്ബതുവയസ്സുകാരി ദൃഷാന ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കോമ സ്റ്റേജിൽ അബോധാവസ്ഥയില്‍ കഴിയുന്നു. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. ഇടിച്ചിട്ട കാർ കണ്ടെത്താൻ ആദ്യം വടകര പോലീസും പിന്നെ

കോരപ്പുഴ പാലത്തില്‍ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി, വടകര സ്വദേശിയുടെതെന്ന് സൂചന; പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു

എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയത് വടകര സ്വദേശിയെന്ന് സംശയം. പാലത്തില്‍ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് ലഭിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡലിവറി ബോയ് ആണ് പാലത്തിലേക്ക് ഒരാള്‍ ചാടുന്നത് കണ്ടതായി വിവരം നല്‍കിയത്. തുടര്‍ന്ന് നാട്ടുകാര്‍

കൈത്തറി വസ്ത്ര വൈവിദ്യത്തിൽ വിസ്മയം തീർക്കാൻ “സർഗാടെക്സ് 2024”; സർഗാലയയിൽ കൈത്തറി പൈതൃകോത്സവം സെപ്തംബർ ഒന്നു മുതൽ

വടകര: ഭാരതത്തിന്റെ കൈത്തറി വസ്ത്ര പാരമ്പര്യത്തിന് ആദരവായി കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന വിപുലമായ പ്രദർശന വിപണന മേളക്ക് സർഗാലയ ഒരുങ്ങുന്നു. ഹാൻഡ്ലൂം ബിസിനസ്സ് ടൂ ബിസിനസ്സ് മീറ്റ്, ഹാൻഡ്‌ലൂം ഫാഷൻ ഷോ “കേരള ഹാൻഡ്‌ലൂം ക്വീൻ”, ഓൺലൈൻ വീഡിയോ മത്സരം തുടങ്ങിയ വൈവിധ്യമേറിയ പരിപാടികേളോടെ “സർഗാടെക്‌സ് 2024” സെപ്തംബർ ഒന്നു മുതൽ 14 വരെ

മദ്യപാനത്തെ ചൊല്ലി തര്‍ക്കം; തിരുവമ്പാടിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

തിരുവമ്പാടി: കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തികൊന്നു. ബിജു എന്ന ജോണ്‍ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയില്‍ കുത്തി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജോണിനെ കസ്റ്റഡിയിലെടുത്തു. സ്ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ വഴക്കുണ്ടാക്കുന്ന ആളാണ് ജോണ്‍.കിടന്നുറങ്ങുകയായിരുന്ന ക്രിസ്റ്റിയെ ജോണ്‍ കത്തി കൊണ്ടു

നാദാപുരം ബസ് അപകടം; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

നാദാപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 70ഓളം പേർക്ക് പരിക്കേറ്റ ബസപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു. സ്വകാര്യബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ ബസ് ഓടിച്ച്‌ അപകടത്തിനിടയാക്കിയതിനും അമിത വേഗതയ്ക്കുമാണ് കൂടല്‍ ബസ് ഡ്രൈവറായ വാണിമേല്‍ സ്വദേശിക്കെതിരേ നാദാപുരം പോലീസ് കേസെടുത്തത്.

മണിയൂർ മുതുവന വലിയപുരക്കണ്ടി ചുരുതൈ കുട്ടി അന്തരിച്ചു

മണിയൂർ: മുതുവന വലിയപുരക്കണ്ടി ചിരുതൈ കുട്ടി (85) അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു.മകൾ പരേതയായ വിജയഭാരതി (വില്യാപ്പള്ളി). സഹോദരങ്ങൾ: പരേതരായകുഞ്ഞിരാമൻ പണിക്കർ (ജ്യോത്സ്യൻ),അമ്മാളുക്കുട്ടി, നാരായണിക്കുട്ടി, ലക്ഷ്മിക്കുട്ടി, കല്യാണിക്കുട്ടി. Muthuvana Valiyaparakkandi Chiruthi Kutti Passed away in Maniyur

ലഹരിമരുന്നായ മെത്താഫിറ്റമിനുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍; പ്രതികള്‍ കുടുങ്ങിയത് മുത്തങ്ങയില്‍ വാഹന പരിശോധനയ്ക്കിടെ

കോഴിക്കോട്: ബംഗളുരുവില്‍ നിന്നും ലഹരികടത്തുകയായിരുന്ന കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. പന്നിയങ്കര സ്വദേശി മൈത്രി വീട്ടില്‍ ഷാന്‍ അബൂബക്കര്‍, ബേപ്പൂര്‍ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്‌നാ വീട്ടില്‍ മിസ്ഫര്‍ സാലിഹ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലഹരിമരുന്നായ മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു. വയനാട് മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍നിന്ന് 1.880 ഗ്രാം മെത്താഫിറ്റമിന്‍

സാമൂഹ്യ സുരക്ഷാ പെൻഷന് നൽകുന്ന പ്രാധാന്യം ക്ഷേമനിധി പെൻഷനുകൾക്കും നൽകണം; എച്ച്.എം.എസ് വടകര മണ്ഡലം കമ്മറ്റി

വടകര: സാമൂഹ്യ സുരക്ഷ പെൻഷന് സർക്കാർ നൽകുന്ന പ്രാധാന്യം ക്ഷേമനിധി പെൻഷനുകൾക്കും സർക്കാർ നൽകണമെന്ന് എച്ച് എം.എസ് വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ക്ഷേമനിധിപെൻഷൻ ഉൾപ്പെടെ പല പെൻഷനുകളും പത്തും പതിനഞ്ചും മാസമായി മുടങ്ങി കിടക്കുകയാണ്. ക്ഷേമനിധിയിൽ 60 വയസു പൂർത്തിയാക്കി പെൻഷനായ പല തൊഴിലാളികളുടെയും ജീവിതം നരക തുല്യം ആയിരിക്കുകയാണ്.

മാഹി തലശ്ശേരി ബൈപാസിൽ വീണ്ടും അപകടം; നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു

ന്യൂമാഹി: തലശ്ശേരി മാഹി ബൈപാസിൽ വാഹനാപകടം തുടർക്കഥയാകുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു കാർ യാത്രക്കാരന് പരിക്ക്. ബൈപാസ് റോഡിലൂടെ അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ് വാഗൻ പോളോ കാറാണ് അപകടമുണ്ടാക്കിയത്.അമിത വേഗതയിൽ എത്തിയ പോളോ കാർ ഒരേദിശയിൽ

error: Content is protected !!