Karthi SK
രാത്രിയിൽ പാചകവാതകം ചോർന്ന് വീടാകെ പരന്നു, വീട്ടുകാർ അറിഞ്ഞത് കാലത്ത്; പേരാമ്പ്രയിൽ ഫയർ ഫോഴ്സിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
പേരാമ്പ്ര: രാത്രിയില്‍ പാചക വാതകം ചോർന്ന് വീടാകെ നിറഞ്ഞു. വീട്ടുകാർ അറിഞ്ഞത് കാലത്ത് അഞ്ചുമണിയോടെ വീട്ടുകാർ ഉണർന്നപ്പോൾ. വിവരമറിഞ്ഞ് എത്തിയ പേരാമ്പ്ര അഗ്നി രക്ഷാസേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വൻദുരന്തം. പേരാമ്പ്ര കൊടേരിച്ചാല്‍ പടിഞ്ഞാറേ മൊട്ടമ്മല്‍ രാമദാസിന്‍റെ വീട്ടിലാണ് ഉപയോഗശേഷം റെഗുലേറ്റർ ഓഫാക്കാത്തതിനെ തുടർന്ന് പൈപ്പ് ജോയിന്‍റിലൂടെ ഗ്യാസ് ചോർന്ന് വീട്ടിലെ മുറികളില്‍ നിറഞ്ഞത്. പുലർച്ചെ
ചട്ടങ്ങൾ പാലിക്കാതെ ജൂനിയർ അധ്യാപകനെ പ്രധാനാധ്യാപകനാക്കി; വടകര ഡി.ഇ.ഒ ഓഫീസിന് പിഴയിട്ട് വിവരാവകാശ കമ്മീഷണർ
വടകര: ന്യൂനപക്ഷ പദവി വിനിയോഗിച്ച് ജൂനിയറിനെ പ്രധാനാധ്യാപകൻ ആക്കിയതിൽ ചട്ടങ്ങൾ പാലിക്കാത്ത ഡി.ഇ.ഒ ഓഫീസിന് പിഴ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസാണ് 15000 രൂപ പിഴ അടയ്ക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീമാണ് പിഴ ഈടാക്കാൻ ഉത്തരവിട്ടത്. വടകര വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ സീനിയറായിരുന്ന എം.സുലൈമാനെ മറികടന്ന്
കണ്ണൂര്‍ സ്‌ക്വാഡ് സിനിമയെ വെല്ലും പൊലീസ് നീക്കം പേരാമ്പ്രയില്‍ നിന്നും; പോക്‌സോ കേസിലെ പ്രതിയെ പിടികൂടാന്‍ പൊലീസ് സഞ്ചരിച്ചത് 5778 കിലോമീറ്റർ
പേരാമ്പ്ര: പ്രതിയെ തിരഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ പോയി അതിസാഹസികമായി പ്രതിയെ കുടുക്കിയ കണ്ണൂര്‍ സ്‌ക്വാഡ് വെള്ളിത്തിരയില്‍ നമ്മുടെ കയ്യടി വാങ്ങിയിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു യാത്രയാണ് പേരാമ്പ്രയിലെ പൊലീസുകാരും നടത്തിയിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ ആസാം സ്വാദി മുഹമ്മദ് നജു റുള്‍ ഇസ്ലാമിനെ (21) പിടികൂടാനായി ഈ യാത്ര. 5778 കിലോമീറ്ററോളം യാത്ര ചെയ്താണ്
വടകരയിൽ മിനിലോറി ബൈക്കിലിടിച്ച് അപകടം; റോഡിലേക്ക് തെറിച്ചുവീണ രണ്ടു സ്ത്രീകളും കുഞ്ഞും ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വടകര: വടകര ദേശീയപാതയില്‍ സ്കൂട്ടറില്‍ മിനി ലോറിയിടിച്ച് അപകടം. റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരായ രണ്ടു സ്ത്രീകൾക്കും കുഞ്ഞിനും പരിക്കേറ്റു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാർ പിറകെ വന്ന ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസ് പെട്ടെന്ന് വെട്ടിച്ചതിനാലാണ് അപകടം ഒഴിവായത്. പരിക്കേറ്റ രണ്ടു സ്ത്രീകളെയും കുഞ്ഞിനേയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍
വീട്ടിൽ ഒരു ജൈവ പച്ചക്കറിതോട്ടം പദ്ധതിയുമായി ആയഞ്ചേരിയിലെ വനിതാ ലീഗ് പ്രവർത്തകർ
ആയഞ്ചേരി: വീട്ടിൽ ഒരു ജൈവ പച്ചക്കറി തോട്ടം പദ്ധതിയുമായി ആയഞ്ചേരി ടൗൺ വനിതാ ലീഗ് രംഗത്ത്. പദ്ധതിയുടെ പ്രഖ്യാപനവും പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനവും ആയഞ്ചേരി പഞ്ചായത്ത് വനിതാ ലീഗ് ട്രഷറർ ബീവിസുമയ്യ ടീച്ചർ നിർവ്വഹിച്ചു. ജമീല കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കാർഷിക വൃത്തിയിലൂന്നിയ നമ്മുടെ സംസ്കാരം തിരികെ പിടിക്കണമെന്ന് ബീവി സുമയ്യ ടീച്ചർ പറഞ്ഞു.
നിറയെ വിവിധ നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നു; ചോറോട് ഹയർ സെക്കൻ്ററി സ്കൂളിൽ ഇത് പൂക്കാലം
ചോറോട്: ചോറോട് ഗവർൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇത് പൂക്കാലം. വിദ്യാലയ മുറ്റം നിറയെ വിവിധ നിറങ്ങളിലുള്ള പൂക്കൾ പൂക്കൾ നിര നിരയായി വിരിഞ്ഞു നിൽക്കുന്നു. സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിലാണ് പൂ കൃഷി നടത്തിയത്. ചോറോട് കൃഷി ഓഫീസറുടെയും അധ്യാപകരുടെയും പിന്തുണയോടെയാണ് വിദ്യാർത്ഥികൾ പൂ കൃഷിയിറക്കിയത്. പൂക്കൊട്ടകളുമായി ഉത്സവ പ്രതീതിയോടെയായിരുന്നു വിളവെടുപ്പ്. ഒന്നാം ഘട്ട
നേത്രരോഗ നിർണ്ണയ കേമ്പ്, പോസറ്റർ പ്രദർശനം, ഫ്ലാഷ് മോബ്; ജില്ലാതല നേത്രദാന പക്ഷാചരണം നരിപ്പറ്റയിൽ സമാപിച്ചു
നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാ ചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ഓപ്താൽമിക്ക് മൊബൈൽ യൂണിറ്റിലെ നേത്രരോഗവിദഗ്ദരായ ഡോ. ചിത്ര, ഡോ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ്, ആരോഗ്യബോധവത്കരണ ക്ലാസ്സ്, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. നേത്രദാന സമ്മതപ്രഖ്യാപനം നടത്തിയ
പുതുമകളുമായി കെ.എസ്.ആർ.ടി.സി; പരിഷ്കരിച്ച ഓൺലൈൻ ബുക്കിംഗ് സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ് സുഗമമാക്കുന്നതിനായി പരിഷ്‌ക്കരിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷന്റെയും പരിഷ്‌ക്കരിച്ച പതിപ്പ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്‌സൈറ്റും ENDE KSRTC NEO OPRS മൊബൈല്‍ ആപ്പുമാണ് പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് എളുപ്പം മനസിലാകുന്ന തരത്തിലുള്ളതാണ് ഹോംപേജ്. യുപിഐ ആപ് വഴി വളരെ വേഗത്തില്‍ ടിക്കറ്റ് ലഭ്യമാകും.യാത്രചെയ്യേണ്ട സ്റ്റേഷനുകള്‍
പറശ്ശിനി മുത്തപ്പനെ കാണാൻ അറബിനാട്ടിൽ നിന്നൊരു അതിഥിയെത്തി; പ്രസാദം നൽകി അനുഗ്രഹം ചൊരിഞ്ഞ് യാത്രയാക്കി മുത്തപ്പൻ
കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പനെ കാണാൻ കടൽ കടന്ന് ഒരു അതിഥിയെത്തി. യു.എ.ഇയിലെ ബിസിനസുകാരനായ സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് കണ്ണൂരിലെ പറശ്ശിനിമടപ്പുരയിലെത്തി മുത്തപ്പനെ ദർശിച്ചത്. കേരളത്തിൽ സന്ദർശനത്തിനെത്തിയ അറബി തൻ്റെ സുഹൃത്തായ കണ്ണൂർ സ്വദേശി കീച്ചേരിയിലെ രവീന്ദ്രന്റെ കൂടെയാണ് മുത്തപ്പനെ കാണാൻ എത്തിയത്. മുത്തപ്പൻ്റെ അനുഗ്രഹം വാങ്ങി പ്രസാദവും കഴിച്ച് മനസ് നിറഞ്ഞാണ് അറബി
ഭൂമി വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം; തിരുവള്ളൂരിൽ എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചതായി പരാതി
തിരുവള്ളൂർ: കളിക്കളം നിർമ്മിക്കുന്നതിനായി ഭൂമി വാങ്ങുന്നതിൽഅഴിമതി ആരോപിച്ച തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെ ആക്രമിച്ചതായി പരാതി. എൽ.ഡി.എഫ് ജനപ്രതിനിധിയും സിപിഎം നേതാവുമായ ടി.വി.സഫീറയെയും 14ാം വാർഡ് അംഗം രമ്യ പുലക്കുന്നുമ്മലിനെയുമാണ് ആക്രമിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്തംഗം, സ്ഥിരം സമിതി അധ്യക്ഷ, യൂത്ത് ലീഗ് നേതാവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പരിക്കേറ്റവർ പറഞ്ഞു. തിരുവള്ളൂർ പഞ്ചായത്തിലെ