Karthi SA

Total 2225 Posts

പയ്യോളിയിൽ മഹാത്മ​ ഗാന്ധിയുടെ ഛായ പടത്തിൽ അതിക്രമം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പയ്യോളി: പയ്യോളിയിൽ മഹാത്മ​ ഗാന്ധിയുടെ ഛായ പടത്തിൽ സാമൂ ഹികവിരുദ്ധർ അതിക്രമം കാണിച്ചതിൽ പ്രതിഷേധം കനക്കുന്നു. രാത്രിയുടെ മറവിൽ ഗാന്ധി ചിത്രത്തിനു നേരെ ടാർ ഉരുക്കിയൊഴിച്ച സാമൂഹിക വിരുദ്ധരെ എത്രയും വേഗം പിടികൂടണമെ ന്ന് സിപിഎ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു പൊലീസിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ ദുരുദ്ദേശത്തോടെ നടത്തിയ ഈ നടപടിയിൽ

കല്ലാച്ചി ഗവ. യു.പി സ്കൂൾ നൂറാംവാർഷിക നിറവിൽ; വാർഷിക സമാപനവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും നാളെ

നാദാപുരം: കല്ലാച്ചി ഗവ യു പി സ്കൂൾ സംഗമവും നൂറാം വാർഷിക സമാപനവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും ബുധനാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം രാവിലെ 9 30 ന് എഴുത്തുകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണി മുതൽ റെയിൻബോ പ്രീ പ്രൈമറി കുട്ടികളുടെ

പയ്യോളി ബിസ്മിനഗര്‍ തലപ്പുറത്ത് യുസഫ് അന്തരിച്ചു

പയ്യോളി: ബിസ്മിനഗര്‍ തലപ്പുറത്ത് യുസഫ് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. പിതാവ്: പരേതനായ അസൈനാര്‍. മാതാവ്: പരേതയായ മറിയം. മക്കള്‍: ഷഹബാസ്, ആഷിഫ് (ദുബായ്), ആദില്‍. മരുമകള്‍: അഫ്‌സിന (വടകര). സഹോദരങ്ങള്‍: പരേതനായ അബ്ബാസ്, മുസ്തഫ, സൈനബ, കുഞ്ചാമി, ഷാഹിദ, ഷമീര്‍. Description: Payyoli Bisminagar thalappurath Yusuf passed away

തൊണ്ണൂറ്റിയഞ്ചിന്റെ നിറവില്‍ കുറ്റ്യാടി വടയം സൗത്ത് എൽ.പി സ്‌കൂള്‍; വാർഷികാഘോഷം നാളെ

കുറ്റ്യാടി: വടയം സൗത്ത് എൽ.പി സ്കൂൾ 95-ാം വാർഷികവും വിരമിക്കുന്ന അധ്യാപിക സി.സി തങ്കമണിക്കുള്ള യാത്രയയപ്പും ചൊവ്വാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് കെ.പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട്‌ ഒ.ടി നഫീസ മുഖ്യാതിഥിയാവും. ആഘോഷ പരിപാടികളോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, എൽഎസ്എസ് വിജയികൾക്ക് അനുമോദനം, മുന്നൂറിൽ അധികം കുട്ടികൾ പങ്കെടുക്കുന്ന നൃത്തങ്ങൾ എന്നിവ നടക്കുമെന്ന്

കുടുംബശ്രീയിൽ വീഡിയോ എഡിറ്റർ നിയമനം: വാക്ക് ഇൻ ഇന്റര്‍വ്യൂ ഏപ്രിൽ 11ന്

കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. രണ്ടു മാസത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 40,000 രൂപ. യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. അഡോബ് പ്രീമിയർ പ്രോ, ക്‌ളിപ് ചാമ്പ്, അഡോബ് പ്രീമിയർ റഷ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഡോക്യുമെന്ററി, ഷോർട്ട്

ലഹരിക്കെതിരെ ഒരുമിച്ച് മുന്നോട്ട്; ചോറോട് മാങ്ങോട്ട്പാറയില്‍ 9ന് ‘മാനിഷാദ’ ബഹുജന സംഗമം

ചോറോട് ഈസ്റ്റ്‌: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് ഈസ്റ്റ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 9ന് ‘മാനിഷാദ’ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. മാങ്ങോട്ട് പാറയിൽ വൈകുന്നേരം 4.30ന് വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് സംഗമം ഉദ്ഘാടനം ചെയ്യും. എക്സൈസ് വടകര റേഞ്ച് ഇൻസ്പെക്ടർ ശൈലേഷ് പി.എം മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, രാഷ്ടിയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ,

അബദ്ധത്തില്‍ ഫോണ്‍ വീണത് കരിങ്കല്ലുകൾക്കിടയിൽ, മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ രക്ഷകരായി വടകര അഗ്നിരക്ഷാ സേന

വടകര: അറക്കൽ ബീച്ചിലെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ മൊബൈൽ ഫോൺ എടുത്ത് നൽകി വടകര അഗ്നിരക്ഷാ സേന. കുട്ടോത്ത് സ്വദേശി സമല്‍ പ്രകാശിന്റെ ഫോണ്‍ ആണ് സേന തിരികെ എടുത്തു കൊടുത്തത്‌. ഇന്നലെ രാത്രിയിലാണ് സംഭവം. അറക്കല്‍ ഉത്സവം കൂടാനായി എത്തിയതായിരുന്നു സമലും കൂട്ടുകാരും. ഇതിനിടെയാണ് ബീച്ചിന് സമീപത്തേക്ക് പോയത്. ഏതാണ്ട് 10മണി ആയപ്പോള്‍ അബദ്ധത്തില്‍ ഫോണ്‍

ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം പകര്‍ന്ന് ചോറോട് ഗ്രാമപഞ്ചായത്തില്‍ ബോധവത്കരണ ക്ലാസ്‌

ചോറോട്: ഏപ്രിൽ 7 ലോകാരോഗ്യ ദിനത്തിൽ ചോറോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചോറോട് എഫ്.എച്ച്.സിയില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്‌റ്ററുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടി ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഷീബ.കെ.ടി.കെ സ്വാഗതം പറഞ്ഞു. ലോകാരോഗ്യ സന്ദേശത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഡോ:

കാടിനു മുകളിലൂടെ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം; കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാർഥ്യമാകുന്നു

കോഴിക്കോട്: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാർഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പിപിപി) പദ്ധതി നടപ്പാക്കാൻ കെഎസ്‌ഐഡിസിക്ക് സർക്കാർ അനുമതി നൽകി. അടിവാരം മുതൽ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 1 റോപ്‌വേ. 100 കോടിയിലേറെ ചെലവിട്ടാണ് നിർമ്മാണം. ചുരത്തിൽ ഏകദേശം 2 ഹെക്ടർ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്.

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു

കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ‌ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!