Karthi SA
ബാലുശ്ശേരിയില്‍ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
ബാലുശ്ശേരി: മീന്‍ വളര്‍ത്തുന്ന കുളത്തില്‍ മൂന്നുവയസുകാരി മുങ്ങിമരിച്ചു. ഡാര്‍ജിലിങ് താരാബാരി സ്വദേശി റോജി ഥാപ്പയാണ് മരിച്ചത്. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ കുട്ടിയും കുടുംബവും ഇവിടെ താമസിക്കാന്‍ തുടങ്ങിയത്.
കുറ്റ്യാടി മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്കായി ഒരുങ്ങുന്നു; ഈ വർഷം തുറന്ന് നൽകും
കുറ്റ്യാടി: വ്യവസായങ്ങൾക്ക് ഭൂമിയൊരുക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾ മണിമലയിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി 16.20 ലക്ഷം രൂപയുടെ ട്രാൻസ്ഫോർമർ കെഎസ്സ് ഇ ബി സ്ഥാപിച്ചു കഴിഞ്ഞു. 226 മീറ്റർ നീളത്തിലുള്ള റോഡും ലാൻഡ് ഡെവലപ്മെൻറ് പ്രവർത്തികളും ആരംഭിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ
ഇനി ഡ്രെെഡേയിലും മദ്യം വിളമ്പാം; പുതിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം, നിബന്ധനകളിങ്ങനെ
തിരുവനന്തപുരം: 2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാം. വിവാഹം, അന്തർദേശീയ കോണ്‍ഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുൻകൂട്ടി കാണിച്ച്
കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ അന്തരിച്ചു
അഴിയൂർ: കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ കൊളരാട് തെരുവിലെ തിരുമുൻപിൽ രാജൻ അന്തരിച്ചു. (ഇപ്പോൾ പുത്തൻ തെരുവിലാണ് താമസം) അറുപത്തിയഞ്ച് വയസായിരുന്നു. പരേതരായ നാരായണൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ പ്രീത. മക്കൾ: ലക്ഷ്മി ശ്രീ (ന്യൂസിലാൻഡ്), വൈഷ്ണവ് (എൽ.ഡി ക്ലാർക്ക് പരീക്ഷ ഭവൻ, തിരുവനന്തപുരം). മരുമക്കൾ: അരവിന്ദ് എയർ ഫോഴ്സ്, തുഷാര. സഹോദരങ്ങൾ: ബാബു,
തുറയൂരിൽ ഇന്ന് തീപ്പാറും പോരാട്ടം; അഖിലേന്ത്യാ വോളിബോൾ മേള ഫൈനൽ ഇന്ന്
തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളി ബോൾ ടൂർണമെന്റിലെ ഡിപ്പാർട്മെന്റ് തല ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോയിസും ഇന്ത്യൻ ആർമിയും തമ്മിൽ ഏറ്റുമുട്ടും. ജില്ലാ തല മത്സരത്തിലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ടാസ്ക് തുറയൂർ സയൻസ് സെന്റർ വടകരയെ നേരിടും. ജില്ലാ തല മത്സരം രാത്രി 7:30 നും അഖിലേന്ത്യ മത്സരം 9:00 മണിക്കും
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും, നാളെ മലപ്പുറം വയനാട് ജില്ലകളിലുമാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (09/04/2025) മുതൽ 11/04/2025 വരെ
വിഷുവിന് പച്ചക്കറികള്‍ക്കായി അകലെപ്പോകേണ്ട; മേപ്പയ്യൂരില്‍ കുടുംബശ്രീ മോഡല്‍ സി.ഡി.എസ് വിഷു വിപണന മേളയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: കുടുംബശ്രീ മോഡല്‍ സി.ഡി.എസ് വിഷു വിപണന മേള ആരംഭിച്ചു. അഞ്ച് ദിവസത്തെ ചന്തയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ആദ്യവില്പന കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബിജിക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.ശ്രീജയ അധ്യക്ഷത വഹിച്ചു. എക്കൗണ്ടന്റ് ആതിര, സി.ഡി.എസ് മെമ്പര്‍മാരായ ശോഭ.പി.എം, ബിന്ദു.എ.കെ.എം, ഷൈനി.കെ.ടി, നിബിത, ലീല.എം.ടി എന്നിവര്‍ പങ്കെടുത്തു.
മാഹിയിലെ മദ്യശാലകള്‍ക്കും മത്സ്യ മാംസ കച്ചവട സ്ഥാപനങ്ങള്‍ക്കും നാളെ അവധി
മാഹി: മാഹി മുന്‍സിപ്പാലിറ്റി പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍, മത്സ്യ മാംസ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവര്‍ ഏപ്രില്‍ 30ന് തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മുനിസിപ്പിലാറ്റി കമ്മീഷണര്‍ അറിയിച്ചു. മഹാവീര്‍ ജിയന്തി ദിനം പ്രമാണിച്ചാണ് അവധി. ജൈനമതസ്ഥരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണ് മഹാവീര്‍ ജയന്തി. മഹാവീറിന്റെ 2623ാം ജന്മവാര്‍ഷികമാണ് 2025 ഏപ്രില്‍ 10ന് ആഘോഷഇക്കുന്നത്. 599 ബി.സിയില്‍ കുണ്ടലഗ്രാമത്തിലാണ് മഹാവീര്‍
ഏഴു നാള്‍ നാട് ഉത്സവലഹരിയില്‍; വടകര തെരു ഗണപതി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം 13മുതൽ
വടകര: വടകര തെരു ഗണപതിക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം 13 മുതൽ 19 വരെ നടക്കും. 13ന് വൈകീട്ട് 6.20ന് കൊടിയേറ്റ്, 6.30ന് ദീപാരാധന, ഏഴിന് സോപാന സംഗീതം, രാത്രി എട്ടിന് ചാക്യാർകൂത്ത്, രാത്രി ഒൻപതിന് ചുറ്റുവിളക്ക്, 14ന് കാലത്ത് അഞ്ചിന് ഗണപതിഹോമം, രാത്രി ഏഴിന് തായമ്പക, രാത്രി എട്ടിന് ചുറ്റുവിളക്ക്, 8.30-ന് മെഗാ തിരുവാതിര, കൈകൊട്ടിക്കളി,
കുളത്തിൽ കുളിക്കാനിറങ്ങി, പിന്നാലെ മുങ്ങിത്താഴ്ന്നു; കണ്ണൂരില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാട്യംപുറം സ്വദേശി എ.കെ ദീക്ഷിത് (12) ആണ് മരിച്ചത്. മനോജ് – വിജിന ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ കുളത്തിലാണ് അപകടം. സുഹൃത്തുകള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ദീക്ഷിത് മുങ്ങിത്താഴുകയായിരുന്നു. പര്യാരം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്. Description: Student drowns