Karthi SA

Total 2201 Posts

സ്വർണ വിലയിൽ വൻ വർധന; ഒറ്റ ദിവസംകൊണ്ട് ഇത്രയും വിലക്കയറ്റം ചരിത്രത്തിലാദ്യം, ആശങ്കയിൽ വിപണി

കോഴിക്കോട്: ഏതാനും ദിവസങ്ങളായി തുടർന്ന ഇടിവിന് വിരാമമിട്ട് ഇന്ന് സ്വർണ വില വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്ന് വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് പവൻ വിലയിൽ 2160 രൂപയുടെ വർധനവാണുണ്ടായത്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസം കൊണ്ട് ഇത്രയും

വെർച്വൽ അറസ്റ്റ് തട്ടിപ്പ്; എലത്തൂർ സ്വദേശിക്ക് നഷ്ടമായത് ഒമ്പത് ലക്ഷത്തോളം രൂപ, പോലിസ് കേസെടുത്തു

‌‌ കോഴിക്കോട്: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ എലത്തൂർ സ്വദേശിയുടെ ഒമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. മുംബൈയിൽ മുൻപ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന വയോധികനാണ് തട്ടിപ്പിനിരയായത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഫോണിലൂടെ വയോധികനെ സമീപിച്ചത്. മുംബൈയിൽ ജോലി ചെയ്തിരുന്ന സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്നും വെർച്വൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും

ജില്ലയിൽ എന്യൂമറേറ്റർ നിയമനം; വിശദമായി അറിയാം

കോഴിക്കോട് : ഫിഷറീസ് വകുപ്പ് ഇൻലാൻഡ് ഡേറ്റാ കലക്‌ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവേയുടെ വിവര ശേഖരണത്തിനായി ജില്ലയിൽ ഒരു എന്യൂമറേറ്ററെ നിയമിക്കുന്നു. മേയ് മുതൽ ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർഥികൾ ddfcalicut@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷ ഏപ്രിൽ 16 നകം ലഭിക്കണം. കൂടതൽ വിവരങ്ങൾക്ക് 0495-2383780. Description: Enumerator

മാലിന്യമുക്തം നവകേരളം; സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലയായി കോഴിക്കോട്

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്ന് വച്ച് നടന്നുവരുന്ന ‘വൃത്തി’ കോൺക്ലേവിൽ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി. മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി

ബാലുശ്ശേരിയില്‍ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ബാലുശ്ശേരി: മീന്‍ വളര്‍ത്തുന്ന കുളത്തില്‍ മൂന്നുവയസുകാരി മുങ്ങിമരിച്ചു. ഡാര്‍ജിലിങ് താരാബാരി സ്വദേശി റോജി ഥാപ്പയാണ് മരിച്ചത്. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ കുട്ടിയും കുടുംബവും ഇവിടെ താമസിക്കാന്‍ തുടങ്ങിയത്.

കുറ്റ്യാടി മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്കായി ഒരുങ്ങുന്നു; ഈ വർഷം തുറന്ന് നൽകും

കുറ്റ്യാടി: വ്യവസായങ്ങൾക്ക് ഭൂമിയൊരുക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾ മണിമലയിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി 16.20 ലക്ഷം രൂപയുടെ ട്രാൻസ്ഫോർമർ കെഎസ്സ് ഇ ബി സ്ഥാപിച്ചു കഴിഞ്ഞു. 226 മീറ്റർ നീളത്തിലുള്ള റോഡും ലാൻഡ് ഡെവലപ്മെൻറ് പ്രവർത്തികളും ആരംഭിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ

ഇനി ഡ്രെെഡേയിലും മദ്യം വിളമ്പാം; പുതിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം, നിബന്ധനകളിങ്ങനെ

തിരുവനന്തപുരം: 2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാം. വിവാഹം, അന്തർദേശീയ കോണ്‍ഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുൻകൂട്ടി കാണിച്ച്‌

കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ അന്തരിച്ചു

അഴിയൂർ: കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ കൊളരാട് തെരുവിലെ തിരുമുൻപിൽ രാജൻ അന്തരിച്ചു. (ഇപ്പോൾ പുത്തൻ തെരുവിലാണ് താമസം) അറുപത്തിയഞ്ച് വയസായിരുന്നു. പരേതരായ നാരായണൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ പ്രീത. മക്കൾ: ലക്ഷ്മി ശ്രീ (ന്യൂസിലാൻഡ്), വൈഷ്ണവ് (എൽ.ഡി ക്ലാർക്ക് പരീക്ഷ ഭവൻ, തിരുവനന്തപുരം). മരുമക്കൾ: അരവിന്ദ് എയർ ഫോഴ്സ്, തുഷാര. സഹോദരങ്ങൾ: ബാബു,

തുറയൂരിൽ ഇന്ന് തീപ്പാറും പോരാട്ടം; അഖിലേന്ത്യാ വോളിബോൾ മേള ഫൈനൽ ഇന്ന്

തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളി ബോൾ ടൂർണമെന്റിലെ ഡിപ്പാർട്മെന്റ് തല ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോയിസും ഇന്ത്യൻ ആർമിയും തമ്മിൽ ഏറ്റുമുട്ടും. ജില്ലാ തല മത്സരത്തിലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ടാസ്ക് തുറയൂർ സയൻസ് സെന്റർ വടകരയെ നേരിടും. ജില്ലാ തല മത്സരം രാത്രി 7:30 നും അഖിലേന്ത്യ മത്സരം 9:00 മണിക്കും

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും, നാളെ മലപ്പുറം വയനാട് ജില്ലകളിലുമാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്‌. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (09/04/2025) മുതൽ 11/04/2025 വരെ

error: Content is protected !!