Karthi SA
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന്‍ അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന്‍ (75) അന്തരിച്ചു. പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗവും വീക്ഷണം മാനേജിങ് എഡിറ്ററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ നടക്കും. 11 മണിയോടെ മൃതദേഹം കൊല്ലത്ത് എത്തിക്കും. നേരത്തെ രാജശേഖരന്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം
എടച്ചേരി പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു
എടച്ചേരി: തലായിയിൽ പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു. നാൽപ്പത്തിയേഴ് വയസായിരുന്നു. പരേതനായ നാരായണൻ്റെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ സന്ധ്യ (കണ്ണൂർ). മകൾ അൻവിയ ബാബു (വിദ്യാർത്ഥി, പെരിങ്ങളായി എൽ.പി സ്കൂൾ, കണ്ണൂർ). സഹോദരി ലത (കോയമ്പത്തൂർ). സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Palayattu Poyil Babu passed away
വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്നിന് 90 രൂപ; സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ
തിരുവനന്തപുരം: തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക്
തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്; അപേക്ഷിക്കാം
കോഴിക്കോട് ജില്ലയില്‍ തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് നാളികേരവികസന ബോര്‍ഡ് നടപ്പിലാക്കി വരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിന് വേണ്ടിയുളള അപേക്ഷകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും ലഭിക്കും. കടന്നല്‍ കുത്ത്, താല്‍കാലിക അപകടങ്ങള്‍, മരണാനന്തര സഹായം, പൂര്‍ണ്ണ അംഗവൈകല്യം എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും (1)
ആടിയും പാടിയും വേദി കീഴടക്കി കുട്ടികള്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ചോറോട് ഗ്രാമപഞ്ചായത്തിന്റെ ‘ഹൃദ്യം’ പെരുന്നാള്‍-വിഷു ആഘോഷം
ചോറോട്: ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി ചോറോട് ഗ്രാമ പഞ്ചായത്ത് ‘ഹൃദ്യം’ പെരുന്നാൾ- വിഷു ആഘോഷം സംഘടിപ്പിച്ചു. പാട്ട് പാടിയും നൃത്തം ചെയ്തും കുട്ടികള്‍ പരിപാടി ആഘോഷമാക്കി. രക്ഷിതാക്കള്‍, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ
ലോക ഹോമിയോ ദിനാചരണം; ആയഞ്ചേരി ഹോമിയോ മെഡിക്കൽ ഓഫീസര്‍ക്ക് ആദരം
ആയഞ്ചേരി: ലോക ഹോമിയോ ദിനാചരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി പഞ്ചായത്ത് ഹോമിയോ മെഡിക്കൽ ഓഫീർ യു.രഞ്ജിത്ത് ചന്ദ്രയെ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ.സുരേന്ദ്രൻ ആദരിച്ചു. പാർശ്വഫലങ്ങളില്ലാതെ രോഗങ്ങൾ ഭേദമാക്കിയെടുക്കാൻ വലിയൊരു ജനക്കൂട്ടം ഇന്ന് ഹോമിയോപ്പതിയെ ആശ്രയിക്കുന്നുണ്ട്. ലഹരിക്ക് അടിമപ്പെട്ടവർക്കുള്ള വിമുക്തി ചികിത്സ, കുട്ടികൾ ഇല്ലാത്തവർക്കുള്ള ചികിത്സ ഉൾപ്പെടെ വിവിധ രോഗങ്ങൾക്ക് ഒട്ടേറെപ്പേർ ഇവിടെ
ലഹരിക്കെതിരെ നാടെങ്ങും ജനകീയ പോരാട്ടം; ചോറോട് കുരിക്കിലാട് ജനകീയ ക്യാമ്പയിൻ
ചോറോട്: ചോറോട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ (കുരിക്കിലാട്) ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്യാമള പൂവേരി അദ്ധ്യക്ഷത വഹിച്ചു. ചോറോട് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക വി.കെ ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയരാജ് വിശദീകരണം നടത്തി.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത്; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യതൊഴിലാളികള്‍ വിവിധ പദ്ധതികളിലായി ആനുകുല്യങ്ങള്‍ ലഭിക്കുന്നതിന് നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാക്കാത്തവയുടെ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിനുമായി മേയില്‍ പരാതി അദാലത്ത് സംഘടിപ്പിക്കും. അദാലത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷേമനിധി ഫിഷറീസ് -ഓഫീസുകളിലോ, കോഴിക്കോട് മേഖല ഓഫീസിലോ ക്ഷേമനിധി അംഗങ്ങള്‍ ഏപ്രില്‍ 25 നകം അപേക്ഷ നല്‍കണമെന്ന്
കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ വീട്ടിലെത്തി; കോഴിക്കോട് പൊലീസുകാരെ പ്രതി വെട്ടി പരിക്കേൽപ്പിച്ചു
കോഴിക്കോട്: കാരശ്ശേരി വലിയ പറമ്പിൽ പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാർക്ക് വെട്ടേറ്റു. കാർ മോഷണക്കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സദേശി അർഷാദാണ് പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് വൈകീട്ട് 3.30ഓടെ പ്രതിയുടെ കാരശ്ശേരിയിലെ വീട്ടിൽ വെച്ചാണ് സംഭവം. വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ സി.പിഒ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. രണ്ടു പേരുടെയും കൈക്കാണ് വെട്ടേറ്റത്.
മണിയൂരിന്റെ സ്വരാജ് തിളക്കത്തിന് പിന്നിൽ ഉറച്ച ജനപിന്തുണ; സ്പീക്കർ എ.എൻ ഷംസീർ
മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി നേടിയതിന് പിന്നിൽ ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്ന് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. 2023- 24 വർഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘വിജയഭേരി’ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ചടങ്ങിൽ