Karthi SA
വെള്ളറക്കാട് വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
മൂടാടി: വെള്ളറക്കാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഡ്രൈനേജിനായെടുത്ത കുഴിയ്ക്കരികില്‍ അപായ മുന്നറിയിപ്പൊന്നുമില്ല; മുക്കത്ത് കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്
കോഴിക്കോട്: മുക്കം-മാമ്പറ്റ ബൈപ്പാസ് റോഡില്‍ ഡ്രൈനേജ് നിര്‍മാണത്തിന് എടുത്ത കുഴില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്. മുക്കം പൊറ്റശ്ശേരി സ്വദേശി അനൂപിനാണ് പരിക്കേറ്റത്. മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. കൈയ്ക്കും തുടയെല്ലിനും പരിക്കേറ്റ അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈനേജ് നര്‍മ്മാണത്തിനായി കുഴിയെടുത്ത ഇവിടെ അപായ സൂചനകളൊന്നും
വടകര പുറങ്കര കീരിൻ്റെവളപ്പിൽ ലക്ഷ്മി അന്തരിച്ചു
വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് കീരീന്റെവളപ്പിൽ ലക്ഷ്മി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കെ.വി കുഞ്ഞിരാമൻ. സഹോദരങ്ങൾ: മൈദിലി, രമേശൻ, രതീശൻ, രാധാകൃഷ്ണൻ, സുമ, സുജ, പരേതരായ രാജൻ, ജാനു. Summary: Keerinte Valappil Lakshmi Passed away at Vatakara Purangara
കണ്ണൂരില്‍ വിദ്യാർത്ഥികളുമായി പോയ ബസ് തലകീഴായി മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കൊയ്യത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മർക്കസ് സ്കൂളിന്റെ ബസാണ് തലകീഴായി മറിഞ്ഞത്. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ്
മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂളിലെ നീന്തൽക്കുളം അക്വാറ്റിക് സെന്ററായി ഉയർത്തും; സ്കൂൾ യു.പി വിഭാഗം കെട്ടിടോദ്ഘാടന വേദിയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്
വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂള്‍ നീന്തൽക്കുളം കുറ്റ്യാടി മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്തുന്ന രീതിയിൽ ഒരു അക്വാറ്റിക് സെൻ്ററായി ഉയർത്തുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ മൂന്ന് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച യു.പി വിഭാഗത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പ്രായക്കാർക്കും
”അധ്യാപക വിദ്യാര്‍ഥികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേണം ക്യാമ്പുകളില്‍ നിന്നും ലഹരിയെ തുരത്താന്‍”; മുചുകുന്ന് ഗവ. കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പിണറായി വിജയന്‍
മുചുകുന്ന്: നമ്മുടെ കോളേജുകള്‍ അതീവ ഗൗരവത്തോടെ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനമാണ് ലഹരിവിമോചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊയിലാണ്ടി ഗവ. സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന രാസലഹരിയുടെ ഉപയോഗം നാടന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്നു. വിദ്യാസമ്പന്നരായ ഒരു സമൂഹമായി ഉയരാനുള്ള യുവതയുടെ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാടകവീട്ടിൽ പരിശോധന; കണ്ണൂരില്‍ 14 കിലോ കഞ്ചാവുമായി ദമ്പതികൾ കസ്റ്റഡിയിൽ
കണ്ണൂർ: മുണ്ടേരി കടവിൽ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ജാക്കിർ സിക്ദാർ, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്. 14 കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. പ്രദേശത്ത് വില്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചക്കരക്കൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു.
വടകര പുതിയാപ്പ് ആരാധനയിൽ ദാസൻ അന്തരിച്ചു
വടകര: പുതിയാപ്പ് ആരാധനയിൽ ദാസൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: നളിനി. മക്കൾ: ദീപ, ദിജി. മരുമക്കൾ: വേലായുധൻ (മേക്കുന്ന്), ദിലീപൻ (പുറക്കാട്). സഹോദരങ്ങൾ: ബാലൻ, കുട്ടിക്കൃഷ്ണൻ, നാരായണൻ, ലക്ഷ്മി, അജിത, ലത. Description: Vadakara Puthiyappu Dasan passed away
ബാലുശ്ശേരിയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയിലേക്ക് വരുന്ന സ്വകാര്യ ബസ്
ബാലുശ്ശേരി: സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം 4.50ന് ബാലുശ്ശേരി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു അപകടം. ഉണ്ണികുളം സ്വദേശി സത്യന്‍ ആണ് മരിച്ചത്. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വീരമണി എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ബസ് സത്യനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് നാടിന് സമര്‍പ്പിച്ചു
വില്ല്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഡോക്ടർ കെ.ബി മേനോൻ സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.എന്‍ രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎപാറക്കൽ അബ്ദുല്ല, തോടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് പി.എം