Karthi SK
കാരശ്ശേരിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും നഷ്ടമായി
മുക്കം: കാരശ്ശേരി തേക്കുംകുറ്റിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. കാരശ്ശേരി സ്വദേശി സെബിന്‍ അഗസ്റ്റിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ആശുപത്രിയില്‍ പോയി മടങ്ങിവന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ആശുപത്രി ആവശ്യത്തിനായി ശനിയാഴ്ച ഉച്ചയോടെ വീട്ടുകാര്‍ വീടും മുന്‍വശത്തെ ഗേറ്റും പൂട്ടി പോയതായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. കുറച്ച്
സഹോദരനെയും സുഹൃത്തിനെയും തടഞ്ഞു നിർത്തി മർദിച്ചത് അന്വേഷിക്കാനെത്തി; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
കൊല്ലം: സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ തിരികെ വരുന്നതിനിടെ, ബദരിയ സ്കൂളിന് സമീപം രാത്രി 8.30 ന് ഒരു
വടകര ഗവ. ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും അനുബന്ധ സൗകര്യങ്ങളും അനുവദിക്കണം; നാടിൻ്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐഎം വടകര ഏരിയ സമ്മേളനം
വടകര: വടകര ഗവൺമെണ്ട് ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും അനുബന്ധ സൗകര്യങ്ങളും അടിയന്തരമായി അനുവദിച്ച്, താലൂക്കിലെ ജനങ്ങളുടെ ആരോഗ്യ രംഗത്തെ പ്രധാന ആശ്രയ കേന്ദ്രമായ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 1958 ൽ മുഖ്യമന്ത്രി ഇഎംഎസ് ഉദ്ഘാടനം ചെയ്ത ആശുപത്രിയാണ് വടകര താലൂക്ക് ഗവൺമെണ്ട്
ചങ്ങരോത്ത് പഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം; ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കടിയങ്ങാട്: കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം (സബ്ബ് സെന്റര്‍) മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് നീക്കത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം. വര്‍ഷങ്ങളായി കടിയങ്ങാട് പ്രവര്‍ത്തിച്ചു വരുന്ന സബ് സെന്ററാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കെ.ചാത്തന്‍ മേനോന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആരോഗ്യ കേന്ദ്രമാണ്
സി.പി.ഐ.എം വടകര ഏരിയ സമ്മേളനം സമാപിച്ചു; ടി.പി.ഗോപാലനെ ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു
വടകര: സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി നടന്ന വടകര ഏരിയ സമ്മേളനം സമാപിച്ചു. മേപ്പയിലെ ടി.കെ കുഞ്ഞിരാമൻ, എം.സി പ്രേമചന്ദ്രൻ നഗറിൽ ഇന്നലയും ഇന്നുമായി നടന്ന സമ്മേളനം ടി.പി.ഗോപാലനെ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമ്മേളനം 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററാണ് സമ്മേളനം ഉദ്ഘാടനംചെയ്തത്.
അടച്ചിട്ട വീട് കുത്തിത്തുറന്ന് പട്ടാപ്പകൽ മോഷണം; തൂണേരിയിൽ നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
നാദാപുരം: തൂണേരിയില്‍ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ നാടോടി സ്ത്രീകള്‍ പിടിയില്‍. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയില്‍ തെയ്യുള്ളതില്‍ രാമകൃഷ്ണന്റെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും അലൂമിനിയം പാത്രങ്ങളും കൊണ്ടുപോകുന്നതില്‍ സംശയം തോന്നിയ നാടോടി സംഘത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ ശ്രമമാണെന്ന് മനസ്സിലായത്. സംഘത്തിലെ
പേരാമ്പ്രയിലെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
പേരാമ്പ്ര: പേരാമ്പ്രയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരവട്ടൂർ നമ്പൂടിക്കണ്ടി മീത്തൽ അശ്വിന്റെ ഭാര്യ പ്രവീണ(19)ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പേരാമ്പ്ര ഇ.എം.എസ് റോഡിൽ സിൽവർ കോളേജിനടുത്ത് വാടകകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ രാത്രി 11 മണിയോടെ അശ്വിൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോളാണ് പ്രവീണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ചെക്യാട് പാറക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ
നാദാപുരം: ചെക്യാട് പാറക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പടിയിൽ. പശ്ചിമ ബംഗാൾ ജബൽപുരി സ്വദേശിനി കിരൺ സർക്കാർ (31) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 21 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളയു എസ്.ഐ എം.പി.വിഷ്ണുവും സംഘവും പ്രതിയുടെ കടയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പാറക്കടവ് ടൗൺ കേന്ദ്രീകരിച്ച്
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്കാണ്
വിദേശനാണ്യ വിനിമയ സ്ഥാപനത്തിൻ്റെ പേരിൽ തട്ടിപ്പ്; കൊല്ലം സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കണ്ണൂർ സ്വദേശിയായ യുവതി അറസ്റ്റിൽ
കണ്ണൂർ: വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ പേരില്‍ കൊല്ലം സ്വദേശിയുടെ 43 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ഏച്ചൂർ വട്ടപ്പൊയില്‍ താഴേ വീട്ടില്‍ ഹൗസിലെ ജസീറ (32)യാണ് പിടിയിലായത്. താണയിലെ സാറ എഫ് എക്സ് എന്ന സ്ഥാപനത്തിന് വേണ്ടി പണം ശേഖരിക്കുന്ന കാപ് ഗെയിൻ എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് കൊല്ലം കടക്കല്‍