ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ആഗസ്റ്റ് 24ന് മുമ്പായി മസ്റ്ററിങ്ങ് നടത്തണം
കോഴിക്കോട്: കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ 2023 ഡിസംബര്‍ 31 വരെ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
മസ്റ്ററിങ്ങ് ചെയ്യുന്നതിനുള്ള അംഗീകൃത സര്‍വീസ് ചാര്‍ജ് ഗുണഭോക്താക്കള്‍ സ്വന്തം നിലക്ക് നല്‍കണം. ഫോണ്‍ – 0495- 2366380, 9946001747.
കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാര്‍ ഗുണഭോക്താക്കളെ മുന്‍ക്കൂട്ടി അറിയിച്ചശേഷം വീടുകളിലെത്തി പൂര്‍ത്തീകരിക്കുന്നതായിരിക്കും.