യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജൂണ്‍ 21 മുതല്‍ കല്ലാനോട് ഇരുപത്തിയേഴാം മൈല്‍ റോഡില്‍ ഗതാഗത നിയന്ത്രണം


പേരാമ്പ്ര: ജൂണ്‍ 21 മുതല്‍ കല്ലാനോട് ഇരുപത്തിയേഴാം മൈല്‍ റോഡില്‍ ഗതാഗത നിയന്ത്രണം. ഇരുപത്തിയേഴാം മൈല്‍ റോഡില്‍ ക്രോസ് ഡ്രെയിന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 21 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൂരാച്ചുണ്ടിലേക്കുള്ള വാഹനങ്ങള്‍ ഇരുപത്തിയെട്ടാം മൈല്‍ കല്ലാനോട് റോഡ് വഴി തിരിച്ച് പോകേണ്ടതാണെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കി