യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം


താമരശ്ശേരി: താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭാരവാഹനങ്ങള്‍ക്കാണ് നിയന്ത്രണമുള്ളത്.

റോഡിലെ കുഴി അടയ്ക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലെ 6, 7, 8 ഹെയര്‍പിന്‍ വളവുകളിലെ കുഴികള്‍ അടയ്ക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

Summary: Attention passengers; Traffic control at Thamarassery pass from tomorrow