യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി – കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
തലശ്ശേരി: കണ്ണൂർ തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിലുണ്ടാകാൻ പോകുന്ന ഗതാഗതക്ലേശം പരിഹരിക്കാൻ നടാലിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ടാണ് ഈ റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും അനിശ്ചിതകാല സമരം ആരംഭിച്ചത്. ആർ.ഡി.ഒ എൻ.എച്ച് ഉദ്യോഗസ്ഥർ, ആർടിഒ, പോലീസ് അസിസ്റ്റൻറ് കമ്മീഷണർ എന്നിവരും മന്ത്രിക്കൊപ്പമുള്ള ചർച്ചയിൽ പങ്കെടുത്തു.