മിക്സ്ച്ചർ പ്രേമികളുടെ ശ്രദ്ധയ്ക്ക്; എന്താണ് ടാട്രസിൻ, അറിഞ്ഞിരിക്കണം ഈ വില്ലൻ കൃത്രിമ നിറത്തെ


വടകര: മണിക്കൂറുകളായി മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന പേര് ടാട്രസിൻ. എന്താണ് ടാട്രസിൻ എന്ന് ബേക്കറി പലഹാര പ്രിയർ അറിഞ്ഞിരിക്കണം. ടാട്രസിൻ എന്നത് ഒരു കൃത്രിമ നിറമാണ്. മിക്സ്ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോഗിക്കുന്നത്.

ടാട്രസിൻ എന്ന കളർ അനുവദനീയമായ ഫുഡ് കളർ ആണെങ്കിലും മിക്സ്ചറിൽ ചേർക്കുന്നതിന് അനുവാദമില്ല. ഫുഡ് കളറുകൾ എല്ലാം തന്നെ അലർജി ഉണ്ടാക്കുവാൻ സാദ്ധ്യതയുള്ളതാണ്. ഇതിൽ ടാട്രസിന് അലർജി സാദ്ധ്യത കൂടുതലാണ്. സ്ഥിരമായി മിക്സ്ച്ചർ കഴിക്കുന്നവരിൽ ചർമ രോ​ഗങ്ങൾ വരുന്നതായാണ് വിദ​ഗ്ദർ പറയുന്നത്. അതിനാൽ പലതരം ഭക്ഷ്യവസ്തുക്കളിലും ഇത് ചേർക്കുന്നതിന് കൂടുതൽ നിയന്ത്രണമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഫാക്ടറികൾ പുറന്തള്ളുന്ന ചായച്ചണ്ടി ഉപയോഗിച്ച് തയാറാക്കിയ വ്യാജ ചായപ്പൊടിയിലും ടാട്രസിൻ ഉപയോ​ഗിച്ചതായി കണ്ടെത്തിയിരുന്നു.

‘നിയമവിരുദ്ധമായി നിറം ചേർത്ത് ഉത്പാദനവും വില്പനയും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കൃത്രിമ നിറം ഉപയോഗിക്കുന്നതിനെതിരെ ‘നിറമല്ല രുചി’ എന്ന പേരിൽ ബോധവത്ക്കരണവും സോഷ്യൽ മീഡിയ പ്രചാരണവും നൽകിയിരുന്നു. എന്നാൽ ഉത്പാദകർ ഇത്തരം ബോധവത്ക്കരണ പ്രചരണങ്ങൾ ശ്രദ്ധിക്കുകയോ നിയമത്തെക്കുറിച്ച് പഠിക്കാൻ തയ്യാറാവുകയും ചെയ്യുന്നില്ല.

Also read-

https://vatakara.news/artificial-color-in-the-mixture-the-food-safety-department-has-taken-action-against-establishments-in-vadakara-perampra-etc/