ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ
നവംബർ ഒന്ന് മുതൽ സുപ്രധാന മാറ്റങ്ങളുമായി എത്തുകയാണ് യുപിഐ. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഈ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ യുപിഐയിൽ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിർദേശപ്രകാരം ഉപയോക്താക്കൾക്ക് പിൻ നമ്പർ നൽകാതെ തന്നെ 1000 രൂപ വരെയുള്ള ഇടപാടുകൾ നടത്താനാകും. മുമ്പ് ട്രാൻസാക്ഷൻ പരിധി 500 രൂപയായിരുന്നു. പ്രതിദിന ഇടപാടുകളുടെ പരിധി 4000 ആണ്. പരമാവധി വാലറ്റ് ബാലൻസ് പരിധി 2000ൽ നിന്ന് 5000 ആക്കി ഉയർത്തിയിട്ടുമുണ്ട്.