മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്: സോഷ്യോ ഇക്കണോമിക് സെന്‍സസുമായി ഫിഷറീസ് വകുപ്പ്
കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവരം ശേഖരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സോഷ്യോ ഇക്കണോമിക് സെന്‍സസുമായി മത്സ്യതൊഴിലാളികള്‍ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യർഥിച്ചു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ജിഐഎസ് അധിഷ്ഠിത ഫീല്‍ഡ്തല ഡാറ്റ ശേഖരിക്കുന്നത്. ഇതിനായി ഉള്‍നാടന്‍ മേഖലയില്‍ കോഴിക്കോട് ഫിഷറീസ് വകുപ്പിലെ പഞ്ചായത്ത് തല അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെയും, കടല്‍ മേഖലയില്‍ സാഗര്‍ മിത്രമാരെയും നിയമിച്ചിട്ടുണ്ട്. ഫോണ്‍: 0495-2383780.