ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! നഴ്സിങ് ഓഫീസര്‍, ലക്ചറർ തുടങ്ങി ജില്ലയില്‍ നിരവധി ഒഴിവുകള്‍
ബാലുശ്ശേരി: തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 10ന് രാവിലെ 10മണിക്ക് ആശുപത്രിയിൽ കൂടിക്കാഴ്ച.
*നഴ്സിങ് ഓഫീസര്‍ നിയമനം
ബാലുശ്ശേരി: പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ നഴ്സിങ് ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി3ന് രാവിലെ 10മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ.
*സ്‌കാവഞ്ചര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എച്ച്ഡിഎസിന് കീഴിൽ സ്‌കാവഞ്ചറുടെ (പുരുഷന്മാർ) 2 ഒഴിവുകളിലേക്ക് നാളെ രാവിലെ 11.30ന് ഐഎംസിഎച്ച് എച്ച്ഡിഎസ് ഓഫിസിൽ അഭിമുഖം.
*ലക്ചറർ നിയമനം
കോഴിക്കോട്: വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ അഭിമുഖം ജനുവരി 1ന് രാവിലെ 10.30ന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2383924.