ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ; ചങ്ങരോത്ത് വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌കൂളിലെ പി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം


ചങ്ങരോത്ത്: ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് നാളെ( സെപ്റ്റംബർ 28) ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌കൂളിലെ (സെന്റർ-1), (സെന്റർ-2) എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം. ഇവിടെ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർഥികൾക്ക് ഗവ. എച്ച്.എസ്.എസ്. ആവള കുട്ടോത്ത് (സെന്റർ-1) (രജിസ്റ്റർ നമ്പർ 1976002 മുതൽ 1976201 വരെ), ഗവ. എച്ച്എസ്എസ് ആവള കുട്ടോത്ത് (സെന്റർ-2), (രജിസ്റ്റർ നമ്പർ 1976202 മുതൽ 1976401 വരെ) എന്നിവിടങ്ങളിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി.

പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റുമായി യഥാസമയം പുതിയ പരീക്ഷാ കേന്ദ്രത്തിൽ ഹാജരായി പരീക്ഷ എഴുതണമെന്ന് അധികൃതർ അറിയിച്ചു. വൈകി വരുന്ന ഉദ്യോഗാർത്ഥികള പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

Description: Attention Candidates; Change in PSC Examination Center at Changaroth Vadakkumpad Higher Secondary School