റെഡ് ആർമി തൻ്റെ പേരിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു, പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം; റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം നേതാവ് പി ജയരാജൻ


കണ്ണൂർ: റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി സിപിഎം നേതാവ് പി. ജയരാജൻ. പിജെ ആർമിയും ഞാനും തമ്മിലുള്ള ബന്ധം ഇല്ലായെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടു. ഇപ്പോൾ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. പാർട്ടിസമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിൽ ഇങ്ങനെ തെറ്റിദ്ധാരണ പരത്താൻ വേണ്ടി പല ശ്രമങ്ങളും നടക്കുന്നുണ്ട്. വ്യാജവാർത്തകളൊന്നും കേരളത്തിലെ പ്രബുദ്ധരായ ഇടതുപക്ഷ രാഷ്ട്രീയ സംസ്കാരമുള്ള ജനങ്ങൾക്കിടയിൽ വിലപ്പോവുന്ന പ്രശ്നമില്ല.

സിപിഎം എന്ന പാർട്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. പാർട്ടിയുടെ കരുത്തിനെ ശരിയായി മനസിലാക്കാതെ ചില വലതുപക്ഷ മാധ്യമങ്ങൾ പാർട്ടി അനുഭാവികൾക്കിടയിലും മറ്റും ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടി ബോധപൂർവം വ്യാജവാർത്തകൾ പടച്ചുവിടുന്നു. പെയ്ഡ് ന്യൂസാണ്. ഇത്തരം വാർത്തകൾ ഓരോന്നിനോനും പ്രതികരിക്കേണ്ട കാര്യമില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Desription: Attempts are made to pretend that the Red Army is in his name, and that the party’s only connection is with the new media; Reiterating that he has no connection with the Red Army, CPM leader P. Jayarajan