പേരാമ്പ്ര മുതുകാട് വളർത്തു പന്നികളെ വെട്ടി പരിക്കേൽപ്പിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമം; മൂന്ന് യുവാക്കൾ റിമാൻഡിൽ


പേരാമ്പ്ര: മുതുകാട് സീതപ്പാറയിൽ വളർത്തു പന്നികളെ വെട്ടി പരിക്കേൽപ്പിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ റിമാൻഡിൽ. മുതുകാട് സ്വദേശികളായ മഞ്ഞിലത്ത് അഭിഷേക്, നിജിൽ താന്നിക്കണ്ടി, പേരാമ്പ്ര സ്വദേശി മരുതോറച്ചാലിൽ അനുരാഗ് എന്നിവരാണ് റിമാൻഡിലായത്.

സീതപ്പാറയിലെ പന്നി ഫാമിൽ അതിക്രമിച്ചു കയറി ഫാമിലുള്ള പന്നികളെ വെട്ടി പരിക്കേൽപിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമിക്കുകയും ഫാം ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതയാണ് പരാതി. പെരുവണ്ണാമഴി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് പ്രതികളെ റിമാൻഡ് ചെയ്തത്.