കണ്ണൂർ എടക്കാട് ക്ഷേത്ര ദർശനത്തിനെത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പൂജാരി അറസ്റ്റിൽ


കണ്ണൂർ: കണ്ണൂർ എടക്കാട് ക്ഷേത്രത്തില്‍ തൊഴാൻ എത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ പൂജാരി അറസ്റ്റില്‍. പള്ളിക്കുന്ന് സ്വദേശി അനിലിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ക്ഷേത്ര ദർശനത്തിനെത്തിയ പതിനഞ്ചുകാരിയുടെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു പ്രതി. ആസമയത്ത് കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സ്കൂളില്‍ ചൈല്‍ഡ് ലൈൻ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി വിവരം പറയുന്നത്.

ചൈല്‍ഡ് ലൈനിന്‍റെ പരാതിയില്‍ എടക്കാട് പോലീസ് കേസെടുത്ത് പൂജാരിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Attempted to molest a 15-year-old girl who had come to visit Kannur Edakkad temple; Pujari arrested