തോടന്നൂരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സബ്സിഡി സാധനങ്ങൾ ഇല്ലെന്ന് ആരോപിച്ച്, ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി
തോടന്നൂർ: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം. തോടന്നൂർ മാവേലി സ്റ്റോർ ചാർജിലുള്ള സൂരജിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
ഇന്നലെ വൈകീട്ടാണ് സംഭവം. ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി.
സൂരജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കെ.സുനിൽ, രാജീവൻ വടകര, സതീശൻ മൊകേരി തുടങ്ങിയവർ സംസാരിച്ചു.
സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു.