സ്കൂട്ടറിൽ എംഡിഎംഎ കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി കൊണ്ടോട്ടിയിൽ പിടിയിൽ


കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി കൊണ്ടോട്ടിയിൽ പിടിയിൽ. ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി.

ഇന്നലെ വൈകീട്ട് കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ നടന്ന വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി ഷൈൻ പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം.ഡി.എം.എ പിടികൂടി. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സ്കൂട്ടർ പോിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു.

മലപ്പുറം ജില്ല പൊലിസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി സേതു, ഇൻസ്പക്ടർ പി.എം. ഷമീർ, ഡാൻസാഫ് സബ് ഇൻസ്പക്ടർ പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Description: Attempt to smuggle MDMA on scooter; A native of Kozhikode was arrested in Kondoti