കടമേരിയിൽ കാറിൽ എംഡിഎംഎ കടത്താൻ ശ്രമം; ഒഞ്ചിയം,കോട്ടപ്പള്ളി സ്വദേശികൾ ഉൾപ്പടെ 3 പേർ പിടിയിൽ
നാദാപുരം: കടമേരിയിൽ കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കോട്ടപ്പള്ളി സ്വദേശി മടത്തിൽകണ്ടി എംകെ മുഹമ്മദ്, ഒഞ്ചിയം സ്വദേശി പുതിയോട്ട് കണ്ടി ഫർഷീദ്, കടമേരി പുതുക്കുടി വീട്ടിൽ ജിജിൻ ലാൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 0.09 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ പരിശോധനയിലാണ് കെഎൽ 11 പി 0647 കാറിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. കാർ പോലിസ് കസ്റ്റഡിയിലെടുത്തു. നാദാപുരം എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ സംഘം പ്രദേശത്ത് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടത്താറുണ്ടായിരുന്നതായാണ് വിവരം. പോലിസിന് ഇത് സംബന്ധിച്ച് നേരത്തെ സൂചന ലഭിച്ചിരുന്നു.