പുതുപ്പണത്ത് ഓട്ടോറിക്ഷയിൽ മദ്യം കടത്താൻ ശ്രമം; അഴിയൂർ സ്വദേശി റിമാൻഡിൽ


വടകര : പുതുപ്പണത്ത് ഓട്ടോറിക്ഷയിൽ മദ്യം കടത്താൻ ശ്രമിച്ച അഴിയൂർ സ്വദേശി റിമാൻഡിൽ. അഴിയൂർ രയരോത്ത് വീട്ടിൽ ആർ. ഷാജിയാണ് റിമാൻഡിലായത്. ഓട്ടോറിക്ഷയിൽ നിന്ന് 48 കുപ്പികളിലായി 18 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി വടകര സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലും സംഘവും കോട്ടക്കടവ് പുതുപ്പണം എം. നാണു സ്മാരക ബസ്സ് സ്റ്റോപ്പിനു സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ സി.എം., ഷൈജു പി.പി, സി.ഐ.ഒ.മാരായ കെ. ഷിരാജ്, അനിരുദ്ധ്, ഡ്രൈവർ ഐ.കെ. പ്രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Description: Attempt to smuggle liquor in an autorickshaw at Pudupannam