തിരുവള്ളൂരിൽ സ്കൂട്ടറിൽ മദ്യവും ആയുധങ്ങളും കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ


വടകര: സ്കൂട്ടറിൽ മദ്യവും ആയുധങ്ങളും കടത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. നന്മണ്ട സ്വദേശി സനിലേഷാണ് റിമാൻഡിലായത്. തിരുവള്ളൂരിൽ വച്ച് വടകര കൺട്രോൾ റൂം പോലീസാണ് യുവാവിനെ പിടികൂടിയത്.

ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് 25 കുപ്പി വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡും പോലിസ് കണ്ടെടുത്തു. സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ.ആയുധവും മദ്യവും കടത്താൻ ഉപയോ​ഗിച്ച സ്‌കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.