വിമാനത്താവളം വഴി 45 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കല്ലാച്ചി സ്വദേശിയായ യുവാവ് പിടിയില്‍


കരിപ്പൂര്‍: വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടി. അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കല്ലാച്ചി ചെറിയതയ്യില്‍ ഷമീമില്‍(26)നിന്നാണ് ഇതു കണ്ടെടുത്തത്.

മൂന്നു കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. 45 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.