കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; കുറ്റ്യാടി വടയം സ്വദേശി എക്സൈസിന്റെ പിടിയിൽ


വടകര: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിലായി. കുറ്റ്യാടി വടയം സ്വദേശി മാരാൻ വീട്ടിൽ സുർജിത്താണ് പിടിയിലായത്. ഇയാളിൽ നിന്ന് 200ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.

വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷിന്റെ നേതൃത്വത്തിൽ കുറ്റ്യാടി പേരാമ്പ്ര- സംസ്ഥാനപാതയിൽ മെഹഫിൽ ഓഡിറ്റോറിയത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോ​ഗിച്ച കെ എൽ 58 ജി 1125 നമ്പർ കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി പ്രമോദ് പുളിക്കൂൽ , പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സായി ദാസ്, സിവിൽ എക് സൈസ് ഓഫിസർ ഷിരാജ്. കെ, മുസ്ബിൻ. ഇ എം , നിഷ എൻ കെ , സിഇഒ ഡ്രൈവർ പ്രജീഷ്. ഇ കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.