കോഴിക്കോട് ചത്ത കോഴികളെ വിൽക്കാൻ ശ്രമം; 33 കിലോ പിടിച്ചെടുത്തു
കോഴിക്കോട്: ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ 33 കിലോ പിടിച്ചെടുത്തു. അണ്ടിക്കോട് പ്രവർത്തിക്കുന്ന സിപിആർ ചിക്കൻ സെൻററിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച കോഴി പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
നാട്ടുകാർ വിവരം എലത്തൂർ പൊലീസിനെയും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അധികൃതരെയും അറിയിച്ചു.ദുർഗന്ധം വന്ന് ഇറച്ചി പരിശോധിച്ചപ്പോൾ ചിക്കനിൽ പുഴുക്കളെ കണ്ടെത്തി. തുടർന്ന് പൊലീസെത്തി കടയിലെ ഇതരസംസ്ഥാന ജോലിക്കാരനെ കസ്റ്റഡിയിൽ എടുത്ത് കട അടപ്പിച്ചു. കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Description: Attempt to sell dead chickens in Kozhikode; 33 kg seized