യുവതിക്ക് നേരെ പീഡന ശ്രമം; കുനിങ്ങാട് സ്വദേശിയായ വ്യാപാരി അറസ്റ്റിൽ


നാദാപുരം: തണ്ണീർപന്തലിൽ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയ വ്യാപാരി അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി നായർകണ്ടി മുനീറാണ് അറസ്റ്റിലായത് . പ്രതിയുടെ ഉടമസ്ഥതയിലുള്ള തണ്ണീർ പന്തൽ ടൗണിലെ ഫാൻസി കടയിൽ വെച്ച് മുനീർ യുവതിക്ക് നേരെ പീഡനശ്രമം നടത്തി എന്നാണ് പരാതി.

കടയിൽ നിന്ന് ഭയന്ന് ഓടിയ യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. രോഷാകുലരായ ബന്ധുക്കളും , നാട്ടുകാരും കടയിലെത്തി മുനീറുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. നാദാപുരം ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. നാദാപുരം ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.