നാദാപുരത്ത് ഏഴ് വയസ്‌കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍


കോഴിക്കോട്: നാദാപുരത്ത് ഏഴ് വയസ്‌കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍.

കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്.

സംഭവം ശ്രദ്ധയില്‍പെട്ട കുട്ടിയുടെ മാതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിതാവിനെതിരെ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.