പാനൂർ കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ


പാനൂർ: കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ . കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലെ മരുതോൾ കരിയാടൻ കുഞ്ഞിരാമനാണ് അറസ്റ്റിലായത്. ഭാര്യ നാണിയെ കൊടുവാൾകൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.

പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നാണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രശ്നത്തെച്ചൊല്ലിയാണ് അക്രമം എന്നാണ് പോലിസ് നൽകുന്ന വിവരം.