ബാങ്ക് ജീവനക്കാര്‍ക്ക് തോന്നിയ സംശയം; മുക്കുപണ്ടം പണയംവെച്ച് പണംതട്ടാന്‍ ശ്രമിച്ചതിന്‌ പേരാമ്പ്ര എടവരാട് സ്വദേശി പിടിയില്‍


പേരാമ്പ്ര: പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എരവട്ടൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എടവരാട് സ്വദേശി കുന്നത്ത് മീത്തല്‍ ആസിഫ് അലിയെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 11.510 മില്ലി ഗ്രാം തൂക്കംവരുന്ന മുക്കുപണ്ടം പണയംവെച്ച് യുവാവ് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ബാങ്ക് ജീവനക്കാര്‍ സ്വര്‍ണ്ണം കയ്യില്‍ ലഭിച്ചതോടെ, ഇത് വ്യാജമാണെന്ന സംശയത്താല്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതില്‍ സ്വര്‍ണ്ണം കൃത്യമായി വ്യാജമാണെന്ന് തിരിച്ചറിയുകയും വിവരം ഹെഡ് ഓഫീസില്‍ അറിയിക്കുകയായിരുന്നു.

ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്ന് എത്തിയ സെക്രട്ടറി കൂടാതെ മറ്റു ജീവനക്കാരും ചേര്‍ന്ന്, പേരാമ്പ്ര പോലീസില്‍ വിവരമറിയിക്കുകയും, പ്രതിയെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇയാള്‍ മുമ്പും ഇതേ ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ച് വായ്പ എടുത്തതായി വിവരം ലഭിച്ചു. ഇയാള്‍ ഈ വ്യാജ സ്വര്‍ണ്ണം മറ്റൊരാള്‍ നല്‍കിയതാണെന്ന് ആണ് ലഭിച്ച വിവരം.

Description: Attempt to extort money by pledging three properties; Edavarad native arrested