കാഴ്ചപരിമിതിയുള്ള കണ്ണൂർ സ്വദേശിയെ ആക്രമിച്ച് പണംതട്ടാൻ ശ്രമം; അയനിക്കാട് സ്വദേശിക്കെതിരെ കേസ്


പയ്യോളി: കീഴൂരിൽവെച്ച് കാഴ്ച പരിമിതിയുള്ളയാളെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അയനിക്കാട് സ്വദേശിയായ യുവാവിനെതിരെ കേസ്. കുന്നുംപറമ്പത്ത് അനൂപിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്.

ഇന്നലെ ഉച്ചയോടെ കീഴൂർ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ സ്വദേശിയായ റഫീക്കാണ് ആക്രമിക്കപ്പെട്ടത്. ചാരിറ്റബിൾ ട്രസ്റ്റിന്റെ കളക്ഷൻ റിസീവർ ആയ റഫീഖ് റോഡരികിലൂടെ പോകുന്നതിനിടയിൽ അനൂപ് ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയും റഫീഖ് തടഞ്ഞപ്പോൾ ഉപദ്രവിക്കുകയുമായിരുന്നു.

നിലവിളികേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പൊഴെക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. റഫീഖിന്റെ ബാഗും പണവും നഷ്ടപ്പെട്ടിട്ടില്ല. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.