തങ്കമലയില്‍ മണ്ണെടുപ്പിന്റെ മറവില്‍ പാറ പൊട്ടിക്കാന്‍ ശ്രമം; തടഞ്ഞ് നാട്ടുകാര്‍, പ്രദേശത്ത് നിന്നും ഒരു പെട്ടി നിറയെ വെടിമരുന്നുകള്‍ കണ്ടെത്തി


കീഴരിയൂര്‍: കീഴരിയൂര്‍ തങ്കമലയില്‍ മണ്ണെടുപ്പിന്റെ മറവില്‍ പാറപൊട്ടിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. ഇന്ന് രാവിലെ 8.30 യോടെയാണ് ക്വാറിയ്ക്ക് സമീപമുള്ള കുന്നില്‍ നിന്നും പാറ പൊട്ടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു.

സ്ഥലത്തെത്തിയപ്പോള്‍ കംപ്രസര്‍ ഉപയോഗിച്ച് പാറപൊട്ടിക്കുകയായിരുന്നു. നിലവില്‍ ക്വാറിയില്‍ നിന്ന് പാറപൊട്ടിക്കാന്‍ അനുമതിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തെ കുന്നില്‍ നിന്നും മണ്ണെടുക്കാനുള്ള അനുവാദം മാത്രമാണെന്നും അനുവാദം ലംഘിച്ചാണ് പാറപൊട്ടിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സമീപത്ത് നിന്നും ഒരു പെട്ടി നിറയെ വെടിമരുന്നുകള്‍ പ്രദേശവാസികള്‍ കണ്ടെത്തി. നിരോധിച്ച വെടിമുരുന്നകളാണ് കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ വെടിമരുന്ന് സ്ഥലത്തും നിന്നും നീക്കാന്‍ ശ്രമിച്ചത് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ നിന്നും മണ്ണുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ഒരാഴ്ചയിലധികമായി പാറ പൊട്ടിക്കുന്നത് പോലെയുള്ള ശബ്ദ്ങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും മുന്‍പ് സംശയം പോയി നോക്കിയപ്പോള്‍ വലിയ പ്രശ്‌നമുള്ളതായി തോന്നിയിരുന്നില്ലെന്നും എന്നാല്‍ ഓരാഴ്ചയായി പാറപൊട്ടിക്കല്‍ വീണ്ടും തുടങ്ങിയിട്ടെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പാറപൊട്ടിക്കാന്‍ അനുമതിയില്ലാതിരിക്കെ പ്രദേശവാസികളുടെ ജീവന് ഭീഷണിയായി ക്വാറി ഉടമകള്‍ വീണ്ടും പ്രവൃത്തി ആരംഭിച്ചതില്‍ വേണ്ട നടപടികള്‍ സ്വീകിരക്കണമമെന്നും നിരോധിച്ചെ വെടിമരുന്നുകളാണ് ഉപയോഗിക്കുന്നതെന്നും ഇവ സ്ഥലത്തെത്തിച്ചതില്‍ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യമുന്നിയിച്ചു.

ഇന്ന് രാവിലെ തങ്കമല ക്വാറിയില്‍ നിന്ന് മണ്ണുമായി വരികയായിരുന്ന ലോറി കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മണ്ണുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് സമീപത്തെ കനാലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Summary: Attempt to break rock under the guise of excavation in Thangamala