ശോഭായാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അക്രമണം; കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു


കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരി ബൂത്ത് പ്രസിഡന്റായ പി.സി (40)ബാബുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 8മണിയോടെ ബാബുവിന്റെ വീടിനടുത്താണ്‌ സംഭവം.

തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് രാവിലെ ചെറിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ്‌ രാത്രി ഘോഷയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വെട്ടേറ്റത്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്‌ ബാബുവിന് നേരെ അക്രമണം നടത്തിയത് എന്നാണ്‌ ബിജെപിയുടെ ആരോപണം. എന്നാല്‍ സിപിഎമ്മും ഡിവൈഎഫ്ഐയും ആരോപണം നിഷേധിച്ചിട്ടുണ്ട്‌. സംഭവത്തില്‍ കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Description:Attack while returning from Sobha Yatra; BJP worker hacked in Kannur