കണ്ണൂരില്‍ പൊയിലൂർ മടപ്പുര ഉത്സവം നടക്കുന്നതിനിടെ ആക്രമണം; ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. ഉത്സവത്തിനിടെ ഷൈജുവടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഷൈജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മറ്റ് നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയുമായിരുന്നു. ഷൈജുവിന് തലയ്ക്കാണ് പരിക്കേറ്റത്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഗുരുതരമായി പരിക്കേറ്റ ഷൈജു തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരെ പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ഇടങ്ങളിലേക്ക് സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പോലീസ് ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത് ലാൽ, ഡി.വൈ.എഫ്.ഐ പൊയിലൂർ മേഖല പ്രസിഡൻ്റ് ടി.പി സജീഷ്, ആനപാറക്കൽ പ്രദീഷ് എന്നിവർക്ക് മർദനമേറ്റിരുന്നു. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് പിന്നീട് നടന്ന ആക്രമണമെന്ന് കരുതുന്നു.
Summary: Attack during Poilur Madappura festival in Kannur; BJP worker hacked to death