എലിവിഷം ചേർത്ത ബീഫ് കഴിച്ചു; വൈക്കിലിശ്ശേരി സ്വദേശി ചികിത്സയിൽ, സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു
വടകര: എലിവിഷം ചേർത്ത ബീഫ് കഴിച്ചതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ. വൈക്കിലിശ്ശേരി സ്വദേശി നിധീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.. ജനുവരി 6 നു ആയിരുന്നു സംഭവം.
നിധിഷീഷിന്റെ അടുത്ത് സുഹൃത്ത് കഴിക്കാനായി ബീഫ് നൽകിയിരുന്നു. ഇത് കഴിച്ചു വീട്ടിൽ എത്തിയപ്പോൾ അസഹ്യമായ വയറുവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യ സ്ഥിതി മോശമായതിനാൽ അവിടെ നിന്ന് പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
എലിവിഷം ചേർത്തത് ആണെന്ന് പറഞ്ഞാണ് സുഹൃത്ത് ബീഫ് കഴിക്കാൻ നൽകിയത്. പറ്റിക്കാൻ പറയുന്നത് ആണെന്ന് കരുതി അത് വിശ്വസിക്കാതെ ഭക്ഷണം കഴിക്കുകയായിരുന്നെന്ന് നിധീഷ് പരാതിയിൽ പറയുന്നു. ഇയാളുടെ സുഹൃത്തിനെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.