താമരശ്ശേരി ചുരത്തിൽ ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു; 4 പേർക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് അയ്യപ്പ സ്വാമിമാർക്ക് പരിക്ക്. ഷിമോഗ സ്വദേശികളായ ശിവരാജ്,ശംഭു,ബസവ രാജ്,സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.
ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.