കണ്ണൂർ ചെറുകുന്നിൽ ഇന്നോവ നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് തലകീഴായി മറിഞ്ഞു; പത്തുപേർക്ക് പരിക്ക്


കണ്ണൂർ: പഴയങ്ങാടി കെ.എസ്.ടി.പി റോഡില്‍ ചെറുകുന്ന് പുന്നച്ചേരി പെട്രോള്‍ പമ്ബിനു സമീപം നിയന്ത്രണംവിട്ട ഇന്നോവ തെങ്ങിലിടിച്ച്‌ വയലിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ എട്ടിക്കുളം സ്വദേശികളായ 10 പേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.

ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്ന നിലയിലാണ്. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 10 ബിഎഫ് 8784 എന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കണ്ണപുരം പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

പരിക്കേറ്റ പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ് അബ്ദുള്‍ ജലീല്‍ (16), മുഹമ്മദ് (18), റിസ്വാൻ (17), ഹാഫിസ് (17), ഫർസാൻ (18) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിയിലും ഫർഫിൻ ( 17), ഋഷിരാജ് (18), ആസിഫ് (8), തസ്‌ലിം (17) എന്നിവരെ ചെറുകുന്ന് മിഷൻ ആശുപത്രിയിലും പ്രവശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മുബാറക്കിനെ (18) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.

Summary: At Kannur Cherukunnil, the Innova went out of control and hit a coconut tree and flipped upside down; Ten people were injured