ഇനി ഇവര്‍ തേന്‍ കൃഷി ചെയ്തുണ്ടാക്കും മികച്ച വരുമാനം; ചക്കിട്ടപ്പാറയില്‍ മുന്നൂറോളം കര്‍ഷകര്‍ക്ക് തേനീച്ച കോളനികള്‍ വിതരണം ചെയ്തു
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തും, സ്റ്റാര്‍സ് കോഴിക്കോടും, നബാര്‍ഡും സംയുക്തമായി നടപ്പിലാക്കുന്ന തേനീച്ച കര്‍ഷകര്‍ക്ക് സൗജന്യമായി തേനീച്ച കോളനി വിതരണോല്‍ഘാടനം ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്റ്റാര്‍സ് ഡയറക്ടര്‍ ഫാദര്‍ ജോസ് പ്രകാശ് സി.എം.ഐ അധ്യക്ഷനായിരുന്നു.
ആയിരം കര്‍ഷകരെ ലഷ്യംവച്ച് കൊണ്ട് തുടങ്ങിയ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ മുന്നൂറ് പേര്‍ക്കാണ് പരിശീലനം നല്‍കി പെട്ടിയും ഈച്ചയും നല്‍കിയത്. ആദ്യ മുന്നൂറ് പേര്‍ തേനീച്ചകളെ വളരെ നല്ല രീതിയില്‍ കൃഷി ചെയ്യുകയും ഓരോ കര്‍ഷകനും വരുമാനം ലഭിക്കുകയും ചെയ്തു. തേനീച്ച കൃഷി നടത്തി കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് പ്രോല്‍സാഹനമായി 1500 രൂപ വില വരുന്ന തേനീച്ച കോളനിയാണ് ഇന്ന് സൗജന്യമായി നല്‍കിയത്.
രണ്ടാം ഘട്ട പരിശീലനമാണ് നവംബറില്‍ 200 കര്‍ഷകര്‍ക്കായി പഞ്ചായത്ത് നല്‍കാന്‍ പോകുന്നത്. പഞ്ചായത്ത് സബ്‌സിഡിയില്‍ ആണ് തേനിച്ച കോളനി നല്‍കാന്‍ പോകുന്നത്. കൃത്യമായ പരിശീലനവും നല്‍കുന്നതാണ്. ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് ഫാദര്‍ ജോജോ.സി.എം.ഐ , ജോര്‍ജ് കുമ്പയ്ക്കല്‍ എന്നിവരാണ്. ചടങ്ങിന് സ്വാഗതം പറഞ്ഞത് പ്രോജക്ട് മാനേജര്‍ റോബിന്‍ മാത്യുവും, നന്ദി പറഞ്ഞ് പ്രോജക്ട് ഓഫീസര്‍ ജോമോനും ആണ്.