തീറ്റപ്പുല്‍ കൃഷി, വനിതാ സംരംഭക വികസന സമഗ്ര പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ക്ക് സഹായം നേടാം; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് ഉടന്‍ അപേക്ഷിക്കൂ- വിശദാംശങ്ങള്‍ അറിയാം


പേരാമ്പ്ര: ജില്ലാപഞ്ചായത്തും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും 2022-2023 വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ക്ക് ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ 20-നകം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.

തീറ്റപ്പുല്‍കൃഷി, കറവപ്പശുവിന് കാലിത്തീറ്റ (പട്ടികജാതി), വനിതാ ഗ്രൂപ്പുകള്‍ക്ക് കൂണ്‍കൃഷി, രോഗംബാധിച്ച തെങ്ങ് വെട്ടിമാറ്റി പുതിയ തൈ നടല്‍, പ്രവാസി സംരഭകര്‍ക്ക് ധനസഹായം, ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ വിതരണം, ഗോ സംപുഷ്ടി കാഫ്ബൂസ്റ്റര്‍, പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മൊറട്ടേറിയം സ്‌കോളര്‍ഷിപ്പ്, പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, ഫിഷ് യൂണിറ്റ്, മൊബൈല്‍ ഫിഷ് വെയ്റ്റിങ് കിയോസ്‌ക്, മത്സ്യ സഹകരണ സംഘങ്ങള്‍ക്ക് ഫണ്ട്, പട്ടികജാതി വിഭാഗം വനിതകള്‍ക്ക് തൊഴില്‍പരിശീലനം, വനിതാ സംരംഭക വികസന സമഗ്ര പദ്ധതി, ട്രാന്‍സ്ജന്‍ഡര്‍ കള്‍ച്ചര്‍ ഗ്രൂപ്പ്, പട്ടികജാതി വിഭാഗം പരമ്പരാഗത തൊഴില്‍പരിശീലനം, ഞങ്ങളും കൃഷിയിലേക്ക്, കതിരണി, ഹരതി സമൃദ്ധി പച്ചക്കറി കൃഷി തുടങ്ങിയ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

വിശദവിവരങ്ങള്‍ വാര്‍ഡംഗങ്ങളില്‍നിന്ന് അറിയാം.