വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആശ്വാസ് പദ്ധതി സഹായ ധനവിതരണം ഇന്ന് അഴിയൂർ ചുങ്കത്ത്
വടകര: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആശ്വാസ് പദ്ധതിയുടെ സഹായ ധനവിതരണം ഇന്ന് അഴിയൂർ ചുങ്കത്ത് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ വിതരണം നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അഴിയൂർ പഞ്ചായത്ത് മർച്ചന്റ്‌സ് അസോസിയേഷന് കീഴിലുളള യൂണിറ്റുകളിലെ മരണപ്പെട്ട രണ്ട് വ്യാപാരികളുടെ കുടുംബത്തിനാണ് പത്തുലക്ഷം രൂപവീതം സഹായം നൽകുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ മുഖ്യാതിഥിയാകും. വൈകീട്ട് നാലുമണിക്ക് ചുങ്കത്താണ് പരിപാടി. ആശ്വാസ് പദ്ധതിയിൽ അംഗങ്ങളായ വ്യാപാരികൾ മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയാണിത്.
ജില്ലയിൽ ഇതുവരെ 73 വ്യാപാരികളുടെ കുടുംബത്തിന് സഹായം കൈമാറിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി.കെ രാമചന്ദ്രൻ, സെക്രട്ടറി സാലിം പുനത്തിൽ, വർക്കിങ് പ്രസിഡന്റ് കെ.ടി. ദാമോദരൻ, ബാബു ഹരിപ്രസാദ്, രാജേന്ദ്രൻ അനുപമ എന്നിവർ പങ്കെടുത്തു.
Description: Ashwas Scheme fund distribution today at Azhiyur