തിങ്കളാഴ്ച അഷ്ടമി രോഹിണി; ചെമ്മരത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ വിപുലമായ ആഘോഷം


ചെമ്മരത്തൂർ: ഈ വർഷത്തെ അഷ്ടമിരോഹിണി ആഘോഷം തിങ്കളാഴ്ച നടക്കും. ചെമ്മരത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കും. രാവിലെ 5ന് ക്ഷേത്രം നടതുറക്കലോടു കൂടി വിശേഷങ്ങൾ ചടങ്ങുകൾ ആരംഭിക്കും.

വൈകിട്ട് 4 മണിക്ക് വർണാഭമായ ഘോഷയാത്ര നടക്കും. വൈകിട്ട് 6.30ന് ദീപാരാധനയ്ക് ശേഷം കോട്ടക്കൽ നിധിൻ മാരാരും കടമേരി തായമ്പക സംഘവും ഒന്നിച്ചണിനിരക്കുന്ന തായമ്പക അരങ്ങേറും.

രാത്രി 8മണിക്ക് അത്താഴ പൂജ. തുടർന്ന് 12ണണിയോടെ ക്ഷേത്രം മേൽശാന്തി കാര്മികത്വം നൽകുന്ന അവതാര പൂജയോടെ അഷ്ടമി രോഹിണി ആഘോഷത്തിന് സമാപനമാവും.

Description: Ashtami Rohini on Monday; Elaborate celebration at Chemmarathur irattakulangara temple