ഇക്കുറിയും മുടങ്ങാതെ തങ്ങളുടെ കുഞ്ഞു സമ്പാദ്യവുമായി പ്രതീക്ഷയോടെ ലിബ മറിയവും, അയ ഫാത്തിമയും; റംളാന്‍ കലക്ഷന്റെ ഭാഗമായി ചാവട്ട് ശാഖയിലെ കൊച്ചു മിടുക്കികള്‍


മേപ്പയ്യൂര്‍: കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങാതെ തങ്ങളുടെ കുഞ്ഞു സമ്പാദ്യവുമായി റംളാന്‍ കലക്ഷന് വരുന്നവര്‍ക്കായി കാത്തിരിക്കുകയാണ് പ്രൈമറി വിദ്യാര്‍ത്ഥിനികളായ ചവറങ്ങാട്ട് മീത്തല്‍ ലിബ മറിയവും, അയ ഫാത്തിമയും. മേപ്പയ്യൂര്‍ പഞ്ചായത്തിലെ ചാവട്ട് ശാഖയിലെ ഈ കൊച്ചു മിടുക്കികള്‍ സി.എച്ച് സെന്ററിനു വേണ്ടി സ്വരൂപിച്ച നാണയത്തുട്ടുകള്‍ പതിവ് പോലെ ഇക്കുറിയും കൈമാറി.

ഈ വര്‍ഷം തങ്ങള്‍ക്ക് ഫാമിലിയില്‍ നിന്നും ലഭിച്ച നാണയത്തുട്ടുകള്‍ സ്വരൂപിച്ച് എണ്ണിത്തിട്ടപ്പെടുത്തിയപ്പോര്‍ പതിനായിരം രൂപ കവിഞ്ഞിരുന്നു. ആത്മ സംതൃപ്തിയോടെ അവര്‍ ഇരുവരും പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം എം.കെ. അബ്ദുറഹിമാന്‍ മാസ്റ്റര്‍ക്കും, മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ടിനും, ചാവട്ട് ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി. അബ്ദുള്ളയ്ക്കും കൂടി ഫണ്ട് കൈമാറി.

ചടങ്ങില്‍ വലിയുപ്പ കെ.പി. അസ്സയിനര്‍, ഉപ്പ സി.എം. അബ്ദുല്‍ ലത്തീഫ്, ശാഖാ ഭാരവാഹികളായ ആഷിദ് ചാവട്ട്, സി.എം. അമ്മത്, സി.കെ.എസ്. ദാരിമി, കെ.കെ. റഫീഖ്, പി.എം. റഫീഖ് എന്നിവര്‍ പങ്കെടുത്തു.