വേളം കുറിച്ചകം ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു; നിർമ്മാണ പ്രവൃത്തി ആരംഭിച്ചു


വേളം: കുറിച്ചകം ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉൽഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവ്വഹിച്ചു. ഒരു കോടി ഒമ്പത് ലക്ഷം രൂപ യാണ് പൊതുവിദ്യാഭ്യാസവകുപ്പ് കെട്ടിട നിർമ്മാണത്തിനായി വകയിരുത്തിയത്.

സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ നിർദേശം നൽകിയതായി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നതിനിടെ എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് നയിമ കുളമുള്ളതിൽ അദ്ധ്യക്ഷയായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുമ മലയിൽ, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. കുഞ്ഞിക്കണ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.പി. ചന്ദ്രൻ , തായന ബാലമണി, വാർഡ് മെമ്പർ പി എം കുമാരൻ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ്ചെയർമാൻ വി.കെ അബ്ദുല്ല, പ്രധാനധ്യാപിക കെ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.