താളമേളമായി ഘോഷയാത്ര; കോഴിക്കോടിന്റെ മണ്ണില്‍ അരങ്ങേറാനൊരുങ്ങുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിളംബര ജാഥയുമായി ചങ്ങരോത്ത് എം.യു.പി സ്‌കൂള്‍
ചങ്ങേരോത്ത്: ജില്ലയില്‍ നടക്കാന്‍ പോവുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ചങ്ങരോത്ത് എം.യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ സ്‌കൂളുകള്‍ തോറും വിളംബര ജാഥ നടത്തുന്നതിന്റെ ഭാഗമായാണിത്.
സ്‌കൗട്ട് ആന്റ് ഗൈഡ്, കബ്, ബുള്‍ബുള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിളംബര ജാഥയും ക്രിസ്തുമസ് ആഘോഷവും പ്രധാനാധ്യാപകന്‍ കെ.കെ യൂസഫ് ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി സി.വി നജ്മ, ടി.എം അബ്ദുല്‍ അസീസ്, എം.കെ അബ്ദുല്‍ റഷീദ്, എസ് സുനന്ദ്, നിസാര്‍ എം.കെ, ശിഹാബ് കന്നാട്ടി, സനില കുമാരി കെ .എന്‍, രജിഷ ടി എന്നിവര്‍ നേതൃത്വം നല്‍കി.