മദ്യം മണത്ത് കണ്ടുപിടിക്കാൻ രാഗിയെത്തി; ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി അഴിയൂർ ചെക്ക്പോസ്റ്റിൽ എക്സൈസ് പരിശോധന ശക്തമാക്കി
അഴിയൂർ: ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി അഴിയൂര്‍ എക്സൈസ് ചെക് പോസ്റ്റില്‍ പരശോധന ശക്തമാക്കി. വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡും കോഴിക്കോട് എക്സൈസ് ഐ.ബിയും അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും ചേർന്ന് വാഹന പരിശോധന നടത്തി.
ഓണമായതിനാല്‍ മാഹിയില്‍ നിന്ന് വൻതോതില്‍ മദ്യം കടത്തുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന. ആല്‍ക്കഹോള്‍ മണത്തറിഞ്ഞ് സൂചന നല്‍കാൻ പരിശീലനം നേടിയ കെ.9 ഡോഗ് സ്ക്വാഡിലെ രാഗിയാണ് പരിശോധന സംഘത്തിലെ താരം. ബാലുശ്ശേരിയില്‍ നിന്നാണ് അഴിയൂർ ചെക്പോസ്റ്റില്‍ രാഗി എത്തിയത്.
പരിശോധനക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. മോഹൻദാസ് നേതൃത്വം നല്‍കി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി.പ്രമോദ് കുമാര്‍, കോഴിക്കോട് ഐ.ബി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി.ജി.സുരേഷ് ബാബു, സീനിയർ എക്സൈസ് ഓഫിസർമാരായ ടി.വി. നൗഷീർ, പി.ജെ. മനോജ്, പി. ലീനീഷ്, വുമണ്‍ സിവില്‍ ഓഫിസർ പി.എം. ഷൈനി, ഡോഗ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവില്‍ പൊലീസ് ഓഫിസർ ജിനു പീറ്റര്‍, സിവില്‍ പൊലീസ് ഓഫിസർ സുജീഷ് എന്നിവര്‍ പങ്കെടുത്തു.
Summary: Ragi arrived to discover the smell of alcohol; As part of the Onam special drive, the excise check has been strengthened at the Azhiyur check post