കോട്ടൂരില്‍ ആഘോഷത്തിന്റെ നാളുകള്‍; കോട്ടൂര്‍ഫെസ്റ്റിന്റെ ഭാഗമായി എക്‌സിബിഷനും കാര്‍ണിവെല്‍ഷോയ്ക്കും തുടക്കമായി


നടുവണ്ണൂര്‍: വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് നടത്തുന്ന കോട്ടൂര്‍ഫെസ്റ്റില്‍ എക്‌സിബിഷനും കാര്‍ണിവെല്‍ഷോയും തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് അധ്യക്ഷനായി.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഷൈന്‍, കെ.കെ. സിജിത്ത്, ഗ്രാമപ്പഞ്ചായത്തംഗം ആര്‍.കെ. ഫിബിന്‍ലാല്‍, യു.എം. ഷീന, ടി.കെ. ചന്ദ്രന്‍, ചേലരി മമ്മുക്കുട്ടി, ഉണ്ണിക്കൃഷ്ണന്‍ പൊന്നൂര് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ കലാമേള നടത്തി. നടുവണ്ണൂര്‍ എ.എസ്.കെ.എസ്‌ന്റെ വക്രഗണിതം എന്ന നാടകവും അവതരിപ്പിച്ചു.

ഗ്രാമപ്പഞ്ചായത്തിലെ 14 വിദ്യാലയങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത പ്രതിഭകള്‍ ചേര്‍ന്ന് ഫെസ്റ്റ് നടത്തി. സ്‌കൂള്‍ഫെസ്റ്റ് പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ബിന്ദു ഹരിദാസ് അധ്യക്ഷയായി.